മദ്യം വിൽക്കാൻ പരസ്യം : ഡ്യൂട്ടി ഫ്രീ ഷോപ്പ് അസിസ്റ്റന്റ് ജനറൽ മാനേജർക്കെതിരെ എക്‌സൈസ് കേസെടുത്തു

 

നെടുമ്പാശ്ശേരി:മദ്യം വിൽക്കാൻ പരസ്യം ചെയ്ത കൊച്ചി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് അസിസ്റ്റന്റ് ജനറൽ മാനേജർക്കെതിരെ എക്‌സൈസ് കേസെടുത്തു.ജേക്കബ് എബ്രഹാമിനെതിരെയാണ് ആലുവ എക്‌സൈസ് കേസെടുത്തിരിക്കുന്നത്‌.വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നും 100 ഡോളർ വിലവരുന്ന ശിവാസ് റീഗൾ മദ്യം വാങ്ങിയാൽ കേരള സാരി സൗജന്യമായി ലഭിക്കുന്നു എന്നതായിരുന്നു പരസ്യം.സമ്മാനത്തെക്കുറിച്ചുളള വീഡിയോയും ഇറക്കിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും  ഇക്കാര്യം വീഡിയോ പരസ്യ രൂപത്തില്‍ പ്രചരിപ്പിച്ചെന്നാണ് കേസ്.