മഞ്ഞപ്ര കൊലപാതകം പ്രതി പിടിയിൽ

കാലടി : മഞ്ഞപ്ര ജംഗ്ഷനിൽ വൃദ്ധൻ കൊല്ലപ്പെട്ടതിൽ പ്രതിയെ കാലടി പോലീസ് പിടികൂടി. ചാലക്കുടി മേച്ചിറ മാമ്പിള്ളി വീട്ടിൽ റെയ്ഗൻ ജോണി എന്നു വിളിക്കുന്ന ജോണി (52) യെയാണ് പോലീസ് അറസ്റ്റു ചെയ്തത്.അയ്യമ്പുഴ ചുള്ളി പോണേയിൽ വീട്ടിൽ കൃഷ്ണൻ കുട്ടി (62) യാണ് കൊല്ലപ്പെട്ടത് .കഴിഞ്ഞ വെള്ളിയാഴ്ച്ച വെളുപ്പിന് 3 മണിയോടെയാണ് സംഭവം നടന്നത്.

manjapra-murderമദ്യപിച്ച ശേഷം  രാത്രി ഇരുവരും മഞ്ഞപ്ര ജംഗ്ഷനിലെ കടത്തിണയിലാണ് കിടന്നുറങ്ങിയിരുന്നത്. ജോണിയുടെ കൈവശം 7000 രൂപയുണ്ടായിരുന്നു. വെളുപ്പിന് ജോണി ഉണർന്നപ്പോൾ പണം കണ്ടില്ല. തൊട്ടടുത്തു കിടക്കുകയായിരുന്ന കൃഷ്ണൻ കുട്ടിയാണ് പണം എടുത്തതെന്ന് ജോണി കരുതി. തുടർന്ന് പ്രതി കൃഷ്ണൻ കുട്ടിയെ ചവിട്ടിയും, ഇടിച്ചും, മാരകമായി പരിക്കേൽപ്പിച്ചു.കൃഷ്ണൻ കുട്ടി ധരിച്ചിരുന്ന മുണ്ട് അഴിച്ചെടുത്ത് കഴുത്തിൽ കുരുക്കിട്ട് കൊലപ്പെടുത്തുകയായിരുന്നു.
deathകൊലപാതകത്തിനു ശേഷം പ്രതി കണ്ണൂർ തലശ്ശേരി ഭാഗങ്ങളിൽ ഒളിവിൽ താമസിച്ചു.തമിഴ്നാട്ടിലേക്ക് പോകുന്നതിനു വേണ്ടി തന്‍റെ വസ്ത്രങ്ങൾ എടുക്കാൻ വിട്ടിലേക്ക് വരുമ്പോൾ അങ്കമാലി എളവൂരിൽ നിന്നുമാണ് പ്രതിയെ പോലീസ് പിടികൂടുന്നത്.
manjapra-murder-2പ്രതിയുടെ പക്കൽ നിന്നും കൃഷ്ണൻ കുട്ടിയുടെ ബാങ്ക് പാസ് ബുക്ക് തുടങ്ങിയവ പോലീസ് കണ്ടെത്തി .സി .ഐ സജി മാർക്കോസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.എസ്.ഐ അനൂപ്, അഡീഷണൽ എസ് ഐ മാരായ ബോസ്, ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ ,അബ്ദുൾ സത്താർ, ബൈജു കുട്ടൽ, അനിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

manjapra-murder-4പ്രതിയെ കാലടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു