ശ്രീമൂലനഗരത്ത് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം : പ്രതി പിടിയിൽ

കാലടി:ശ്രീമൂലനഗരത്ത് കടകൾ കുത്തിതുറന്ന് മോഷണം നടത്തിയയാളെ കാലടി പോലീസ് അറസ്റ്റു ചെയ്തു. പന്തളം ഇളയകുറുപ്പനയ്യത്ത് വീട്ടിൽ ദിലീപിനെ (34)യാണ് പിടികൂടിയത്.ഈ മാസം 17 ന് രാത്രിയാണ് പ്രതി മോഷണം നടത്തിയത്. സൂപ്പർ മാർക്കറ്റ്, മൊബൈൽ ഷോപ്പ്, മാവേലി സ്റ്റാർ തുടങ്ങി ആറ് വ്യാപാര സ്ഥാപനങ്ങളിലാണ് പ്രതി ഒറ്റരാത്രി മോഷണം നടത്തിയത്.

s2വിവിധ കടകളിൽ നിന്നുമായി ഒരു ലക്ഷത്തോളം രൂപ, സിസിടിവി ക്യാമറ യൂണിറ്റ്, വില കൂടിയ സുഗന്ധ ദ്രവ്യങ്ങൾ തുടങ്ങിയവ പ്രതി മോഷ്ടിച്ചു. ഒരു വ്യാപാര സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പ്രതിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു.ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.പത്തനംതിട്ട ജില്ലക്കാരനായ പ്രതി പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. പന്തളം സ്റ്റേഷനിൽ 5 മോഷണ കേസിൽ പ്രതിയാണിയാൾ.

s39 മാസം മുമ്പാണ് പ്രതി തിരുവനന്ദപുരം ജയിലിൽ നിന്നും പുറത്തിറങ്ങിയത്.പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും തടിയിട്ടപറമ്പ് ,എടത്തല എന്നി സ്‌റ്റേഷൻ പരിധിയിൽ മോഷണം നടത്തിയിട്ടുണ്ടെന്ന്‌ സമ്മതിച്ചു. മോഷണം നടത്തുന്ന സ്ഥലത്തു നിന്നുമാണ് മോഷണത്തിനായി പ്രതി ആയുധങ്ങൾ ശേഖരിക്കുന്നത്.നേരത്തെ എത്തുന്ന പ്രതി പരിസരപ്രദേശങ്ങൾ നിരീക്ഷിച്ചശേഷമാണ് മോഷണം നടത്തുന്നത്.2 വർഷം പ്രതി വിദേശത്ത് ജോലിചെയ്തിട്ടുണ്ട്‌.

s5 സിസിടിവി ക്യാമറ ഉണ്ടെന്നറിഞ്ഞാൽ പ്രതി അടിവസ്ത്രം ഉപയോഗിച്ച് മുഖം മറക്കും.പ്രതിയെ സംഭസസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുത്തു.വൻ ജനാവലിയാണ് പ്രതിയെ കാണാൻ എത്തിയത്.

സിഐ സജിമാർക്കോസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.എസ്‌ഐ അനൂപ്,അഡീഷണൽ എസ്‌ഐ മാരായ ബോസ്,ഷാജി,സീനിയൽ സിവിൽ പോലീസുകാരായ ശ്രീകുമാർ,അബ്ദുൾ സത്താർ,ആഭിലാഷ്,സെബാസ്റ്റിയൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു,പ്രതിയെ കാലടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു