രേഖകളില്ലാത്ത 2 കിലോ സ്വർണ്ണാഭരങ്ങൾ കാലടി എക്സൈസ് പിടികൂടി

 

കാലടി: എക്സൈസിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 2 കിലോ സ്വർണ്ണാഭരങ്ങൾ പിടികൂടി.കാലടി ഒക്കൽ ഭാഗത്ത് വച്ച് കെഎസ്ആർടിസി ബസിൽ നിന്നുമാണ് സ്വർണ്ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപയുടെ സ്വർണ്ണാഭരണങ്ങളാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് തൃശൂർ പറവട്ടാനി പാറക്കൻ വീട്ടിൽ സോളനെ (49) എക്‌സൈസ്‌ അറസ്റ്റു ചെയ്തു.

kalady-gold-3ഈരാറ്റുപേട്ടക്ക് പോകുന്ന ബസിൽ നിന്നുമാണ് സ്വർണ്ണം ലഭിച്ചത് .കാഞ്ഞിരപ്പിള്ളിയിലെ ഒരു ജ്വല്ലറിയിലേക്കു കൊണ്ടുപോയ സ്വർണ്ണമാണിത്. ഇതിനു മുമ്പും ഇയാൾ ഇത്തരത്തിൽ സ്വർണ്ണം കൊണ്ടുപോയിട്ടുണ്ടെന്ന് സമ്മതിച്ചതായി എക്സൈസ് പറഞ്ഞു. ഓണത്തിന്‍റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെന്റ് പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ്. അതിന്‍റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. കേസ് നികുതി വകുപ്പിന് കൈമാറിയതായി എക്സൈസ് ഇൻസ്പെക്ടർ കെ.രാജേന്ദ്രൻ പറഞ്ഞു