എറണാകുളം ജില്ല സ്‌പോർട്‌സ് ഓഫീസറായി ജെ.ആർ രാജോഷ് ചുമതലയേറ്റു

 

കാലടി:എറണാകുളം ജില്ല സ്‌പോർട്‌സ് ഓഫീസറായി ജെ.ആർ രാജോഷ് ചുമതലയേറ്റു.നിരവധി അന്താരാഷ്ട്ര മത്‌സരങ്ങളിൽ ജൂഡോ റഫറിയായിട്ടുണ്ട് രാജേഷ്.കേരള സ്‌റ്റേറ്റ് സ്‌പോർട്‌സ് ജൂഡോ കോച്ച് കൂടിയാണ്.1986 ൽ ജൂഡോ പഠനം ആരംഭിച്ച രാജേഷ് 1987 മുതൽ 1997 വരെ തുടർച്ചയായി 10 വർഷം സംസ്ഥാന ജൂഡോ ചാമ്പ്യനായിരുന്നു.1997 ൽ പാട്യാലയിലെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിൽ നിന്നും ജൂഡോ കോച്ചിങ്ങിൽ ഡിപ്ലോമ നേടി.rajesh-31998 ൽ ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡിഗ്രി കരസ്ഥമാക്കി.ജൂഡോയിൽ ബ്ലാക്ക് ബെൽറ്റ് ഫോർത്ത് ഡിഗ്രി ലഭിക്കുന്ന ഏക മലയാളിയും ഇന്ത്യയിൽ അഞ്ചാമനുമാണ് രാജേഷ്.ഇന്റർനാഷ്ണൽ ജൂഡോ മത്‌സരങ്ങൾ നിയന്ത്രിക്കാനുളള ലൈസൻസും രാജേഷിനുണ്ട്.ജില്ലയിൽ കായിക രംഗത്ത് പുത്തനുണർവാകും ഇനി ഉണ്ടാകുക.കാഞ്ഞൂർ പുതിയേടം സ്വദേശിയാണ് രാജേഷ്.