അയ്യമ്പുഴ തട്ടു പാറയിൽ പാറമട അനധികൃതമായി ചന്ദന മരങ്ങൾ മുറിച്ചു മാറ്റി

കാലടി:അയ്യമ്പുഴ തട്ടു പാറയിൽ പാറമട അനധികൃതമായി ചന്ദന മരങ്ങൾ മുറിച്ചു മാറ്റി.ജി.കെ ഗ്രാനൈറ്റ് എന്ന പാറമടയാണ് ചന്ദന മരങ്ങൾ മുറിച്ചു മാറ്റിയത്. പാറമടയുടെ പ്രവർത്തനത്തിനായാണ് ചന്ദന മരങ്ങൾ മുറിച്ചു മാറ്റിയത്.പാറമടക്കെതിരെ വനം വകുപ്പ് കേസെടുത്തിട്ടുണ്ട്. PARAMADA-63 പേരെ വനം വകുപ്പ് അറസ്റ്റു ചെയ്തു. പാറമട മാനേജർ ജോയി, സൂപ്രവൈസർ സ്റ്റാൻലിൽ, ജെസിബി ഡ്രൈവർ സോണിയ സിങ് എന്നിവരെയാണ്
വനം വകുപ്പ് അറസ്റ്റു ചെയ്തിരിക്കുന്നത്‌.കേസിൽ പാറമട ഉടമ ജോർജ്ജ് ആന്റണി, മനേജർ വടക്കൻ ബിജു എന്നിവർ മുഖ്യ പ്രതികളാണെന്ന് അതിരപ്പിള്ളി ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ചർ അലക്സ് പീറ്റർ പറഞ്ഞു .

PARAMADA-8പാരിസ്ഥിതിക പ്രാധാന്യമുള്ള സ്ഥലത്തു നിന്നാണ് ചന്ദനമരങ്ങൾ മുറിച്ചു മാറ്റിയിരിക്കുന്നത്. മറയൂർ ചന്ദന കാടുകളിനോടു സമാനമാണ് തട്ടു പാറയിലെ ചന്ദന മരങ്ങൾ. നട്ടുമുളപ്പിക്കാതെ പ്രകൃതിദത്തമായി വളർന്നു വന്നവയാണിത്. എന്നാൽ പാറമടയുടെ മറവിൽ ഈ ചന്ദന മരങ്ങൾ മുറിച്ചുമാറ്റുകയാണ്. 2014 ലും ഇവിടെ നിന്നും ചന്ദന മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. അതിൽ ജി.കെ ഗ്രാനൈറ്റിനെതിരെ കേസും നിലവിലുണ്ട്.

PARAMADA-9യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഇവിടെ പാറമട പ്രവർത്തിക്കുന്നത്. പാറമടക്കെതിരെ കഴിഞ്ഞ 3 വർഷമായി നാട്ടുകാർ സമരത്തിലാണ്.2014 ൽ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്ചുതാനന്ദൻ പാറമട സന്ദർശിച്ചിരുന്നു.2 പാറമടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. 300 അടി വരെ താഴ്ത്തിയാണ് ഖനനം നടത്തുന്നത്.

PARAMADA-7പഞ്ചായത്തിന്‍റെ കൈവശമുള്ള പൊതുവഴി പോലും പാറമട അടച്ചു കെട്ടിയിരിക്കുകയാണ്. തട്ടുപാറ പള്ളിയിലേക്കും, പട്ടികജാതിക്കാരുടെ ശ്മശാനത്തിലേക്കും പോകുന്ന റോഡാണിത്. വലിയ പാറക്കല്ലും മറ്റുമിട്ടാണ് വഴി അടച്ചിരിക്കുന്നത്.ഇതിനെതിരെ കോടതിയിൽ കേസിനു പോകുമെന്ന് പഞ്ചായത്ത് സെക്രട്ടറി സി മണികണ്ഠൻ പറഞ്ഞു.റോഡിൽ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടത്താൽ പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കുമ്പോഴാണ് പാറമട റോഡ് അടച്ചു കെട്ടിയിരിക്കുന്നത്.