നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കയറിക്കൂടിയ അതിഥിയുടെ അമ്പരപ്പ് മാറാതെ പോലീസുകാർ

 

നെടുമ്പാശ്ശേരി: പോലീസുകാരുടെ കണ്ണുവെട്ടിച്ചു നെടുമ്പാശ്ശേരി പോലീസ് സ്റ്റേഷനിൽ കയറിക്കൂടിയ അതിഥിയുടെ അമ്പരപ്പിലാണ് പോലീസുകാർ.ഒന്നാന്തരം വളവളപ്പൻ പാമ്പാണ് പാറാവുകാരന്‍റെയെല്ലാം കണ്ണുവെട്ടിച്ച് സ്റ്റേഷനിൽ കയറിക്കൂടിയത്.ചൊവ്വാഴ്ച വെളുപ്പിന് 2 മണിയോടെ എസ് ഐ യുടെ മുറിയിലാണ്‌ പാമ്പിനെ കണ്ടത്.പട്രോളിങ് കഴിഞ്ഞ്സ്റ്റേഷനിലെത്തിയ അഡീഷണല്‍ എസ്.ഐ. മുഹമ്മദ് റസാഖ് ബാത്ത് റൂമിലേയക്ക് പോകുമ്പോഴാണ് എസ്.ഐയുടെ മുറിയില്‍ ആരേയും കൂസാക്കാതെ പാമ്പിരിക്കുന്നത് കണ്ടത്.സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ വിരുതന്നെ കൈയോടെ പിടികൂടി. ഇനി അതിക്രമിച്ച് കയറരുതെന്ന താക്കീതു നൽകി വിട്ടയച്ചു.സ്റ്റേഷന് പിറകുവശം കാടുപിടിച്ചു കിടക്കുകയാണ്. അവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നു.അടുത്തിടെ ഈ ഭാഗത്ത് അണലിയെ
കണ്ടെത്തിയിരുന്നു.