അനധികൃത ചാരായ നിർമ്മാണം 2 പേരെ അങ്കമാലി എക്‌സൈസ് പിടികൂടി

 

അങ്കമാലി:അനധികൃത ചാരായ നിർമ്മാണം 2 പേരെ അങ്കമാലി എക്‌സൈസ് പിടികൂടി.മുന്നൂർപ്പിള്ളി സ്വദേശികളായ പുതുക്കുറ്റി വീട്ടിൽ അഭിലാഷ് (34),മങ്ങാട്ടി വീട്ടിൽ രാജപ്പൻ (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.ഇവരിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായം,10 ലിറ്റർ വാഷ്,വാറ്റുപകരണങ്ങൾ,എന്നിവ കണ്ടെടുത്തു.ഓണക്കാലത്ത് വിൽപ്പനക്ക് തെയ്യാറാക്കിയതാണ് വാറ്റ് ചാരായം.angamaly-vat-2

എക്‌സൈസ് ഇൻസ്‌പെക്ടർ ആർ.പ്രശാന്തിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. പ്രിവന്റീവ് ഓഫീസർ പി.കെ ബിജു, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് ബാബു,എ.പി പ്രദീപ്കുമാർ,സി.എ സിദ്ധിക്ക്,വി.ബി രാജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.