കാലടി ബസ് സ്റ്റാൻഡിൽ രാത്രിയിൽ വെളിച്ചമില്ല:പ്രതിഷേധം ശക്തമാകുന്നു.

 

കാലടി:ഏറെ തിരക്കുള്ള ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് കാലടിയിലേത്.എന്നാൽ രാത്രിയിൽ വേണ്ടത്ര വെളിച്ചം സ്റ്റാൻഡിൽ ഒരുക്കാൻ അധികൃതർക്കായിട്ടില്ല.ദിവസേന നിരവധി യാത്രക്കാരാണ് സ്റ്റാൻഡിൽ എത്തുന്നത്.സന്ധ്യയാകുമ്പോഴേക്കും കൂരിരുട്ടാകും .

night-kalady-2സ്ത്രീ യാത്രക്കാർ എറെ ഭീതിയോടെയാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്.അടുത്തിടെ ഇരുട്ടിന്‍റെ മറവിൽ സ്റ്റാൻഡിൽ അക്രമണങ്ങളും വർധിച്ചിരിക്കുകയാണ്.സ്റ്റാൻഡിനു സമീപത്ത് ചപ്പു ചവറുകൽ നിറഞ്ഞുകിടക്കുകയാണ്.ഇതിലൂടെ ഇഴ ജെന്തുക്കളും സ്റ്റാൻഡിലേക്ക് കയറിവരാനും സാധ്യതയുണ്ട്. ദിവസങ്ങളായി വെളിച്ചമില്ലാതായിട്ട്.ഇതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.

night-kalady-3ബി.ജെ.പിയുടെ നേതൃത്വത്തിൽ സ്റ്റാൻഡിൽ പ്രതിഷേധ ജ്വാല തെളിയിച്ചു.പന്തവും,മെഴുകുതിരിയും തെളിയിച്ചായിരുന്നു പ്രതിഷേധം.യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ ബസിത്കുമാർ ആദ്ഘാടനം ചെയ്തു.ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സതീഷ് തമ്പി അധ്യക്ഷനായി.സലീഷ് ചെമ്മണ്ടൂർ,എ.കെ അജി,ഷീജ സതീഷ്,എം.ബി ശേഖരൻ,അജേഷ് പാറയ്ക്ക തുടങ്ങിയവർ സംസാരിച്ചു.എത്രയും വേഗം തെരുവു വിളക്കുകൾ തെളിയിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനും ബി.ജെ.പി തീരുമാനിച്ചു.