പുലി വരുന്നേ പുലി……ഭീതി വിട്ടൊഴിയാതെ മലയാറ്റൂർ

 

മലയാറ്റൂർ :പുലി ഭീതിയിൽ ഉറക്കം നഷ്ടപ്പെട്ടു കഴിയുകയാണ് മലയാറ്റുരുകാർ.കഴിഞ്ഞ 2 വർഷത്തിനുള്ളിൽ മലയാറ്റൂർ മേഖലകളിൽ നിന്നും പിടികൂടിയത് 4 പുലികളെ.അതും ജനങ്ങൾ തിങ്ങി പാർക്കുന്ന പ്രദേശത്ത് നിന്നും. കാട്ടുമൃഗങ്ങളുടെ ആക്രമണം വർദ്ധിച്ചിരിക്കുന്ന പ്രദേശങ്ങളിൽ മുൻ പന്തിയിലാണ് മലയാറ്റൂർ .

1-okവനമേഖലയോട് അടുത്തു കിടക്കുന്ന പ്രദേശം കൂടിയാണിത്.കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന തൊഴിൽ. അതിരാവിലെയാണ് ആളുകൾ ജോലിക്കു പോകുന്നതും.പലപ്പോഴും കാട്ടുമൃഗങ്ങളുടെ ആക്രമണങ്ങളിൽ നിന്നും തലനാരിഴക്കാണ് നാട്ടുകാർ രക്ഷപ്പെടുന്നത്.

1ഒന്നിലതികം പുലികൾ ഇവിടെയുണ്ടെന്നാണ് വനം വകുപ്പ് അധികൃതരും പറയുന്നത്. അതിന്‍റെ  തെളിവുകളും ഇവിടെ നിന്ന് ലഭിച്ചിട്ടുമുണ്ട്. പിടികൂടുന്ന പുലികളെ ഉൾവനത്തിലേക്കാണ് തുറന്നു വിടുന്നത്. എന്നാൽ ഇരതേടാൻ എളുപ്പമായതിനാൽ അവ തിരകെ നാട്ടിലേക്ക് തന്നെ വരാനും സാധ്യതയുണ്ട്.

puli-malayattoorനായ,പശു,ആട് മുതലായവയാണ് പുലികളുടെ ഇഷ്ട ഭക്ഷണം. മലയാറ്റൂർ മേഖലകളിൽ അത് സുലഭവും. ഒരിക്കൽ എത്തിയാൽ പുലി വീണ്ടും എത്തുമെന്നും പറയുന്നു.

4 വയസ് പ്രായമുള്ള പുലിയെയാണ് തിങ്കളാഴ്ച്ച പുലർച്ചെ പിടികൂടിയത്.ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് വനം വകുപ്പ് ഇവിടെ കൂടുവച്ചത്.രാത്രി തന്നെ പുലി അകപ്പെടുകയും ചെയ്തു.ഉടൻ വനം വകുപ്പ് അധികൃതർ കോടനാട് റെസ്ക്യൂ സെന്റെറിലേക്ക് മാറ്റി.വനം വകുപ്പ് വെറ്റിനറി ഡോക്ടർ ജയകുമാർ പുലിയെ പരിശോധിച്ചു.തുടർന്ന് വാഴച്ചാൽ ഉൾവനത്തിൽ പുലിയെ തുറന്നു വിട്ടു.  കഴിഞ്ഞദിവസം ജനവാസ കേന്ദ്രത്തിലെത്തി പുലി പശുവിനെ കൊന്നുതിന്നിരുന്നു.ഇതേ തുടർന്നാണ് കൂട് വച്ചത്.

6പുലിയുടെ നാട്ടിലേക്കുള്ള വരവ് എങ്ങനെ ഇല്ലാതാക്കാമെന്ന ആശങ്കയിലാണ് വനം വകുപ്പ്. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.