മലയാറ്റൂർ യൂക്കാലി ഭാഗത്തുനിന്നും പുലിയെ പിടികൂടി

 

മലയാറ്റൂർ:മലയാറ്റൂർ യൂക്കാലി ഭാഗത്തുനിന്നും പുലിയെ പിടികൂടി .വനംവകുപ്പ് വച്ച കെണിയിൽലാണ് പുലി അകപ്പെട്ടത്.ഞായറാഴ്ച്ച രാത്രി 10 മണിയോടെയാണ് വനം വകുപ്പ് ഇവിടെ കൂടുവച്ചത്.രാത്രി തന്നെ പുലി അകപ്പെടുകയും ചെയ്തു.ഉടൻ തന്നെ വനം വകുപ്പ് പുലിയെ കൊണ്ടുപോയി.കഴിഞ്ഞദിവസം ജനവാസ കേന്ദ്രത്തിലെത്തി പുലി പശുക്കിടാവിനെ കൊന്നു തിന്നിരുന്നു.ഇതേ തുടർന്നാണ് കൂട് വച്ചത്.മലയാറ്റൂർ വനമേഷലയിൽ കുറെ നാളുകളായി പുലിയുടെ ആക്രമണം വർദ്ധിച്ചിരിക്കുകയാണ്.കഴിഞ്ഞ മെയ് മാസത്തിൽ മലയാറ്റൂർ ഇല്ലിത്തോട്ടിൽ നിന്നും പുലിയെ പിടികൂടിയിരുന്നു,രണ്ട് വർഷത്തിനുളളിൽ നാലാം തവണയാണ് ജനവാസ മേഖലയിൽ നിന്നും പുലിയെ പിടി കൂടിയിരിക്കുന്നത്‌.ഇനിയും പുലി ഇവിടെ വരുമെന്ന ആശങ്കയിലാണ് ഇവിടത്തുകാർ.