കാഞ്ഞൂർ പാഴൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ കൃഷി ആരംഭിച്ചു 

കാഞ്ഞൂർ:കാഞ്ഞൂർ പാഴൂർ പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 100 ഏക്കറോളം സ്ഥലത്ത് കൃഷി ആരംഭിച്ചു.തരിശുകിടന്ന സ്ഥലത്താണ് കൃഷി ആരംഭിച്ചിരിക്കുന്നത്.അൻവ്വർ സാദത്ത് എംഎൽഎ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എം.പി ലോനപ്പൻ,പാടശേഖര സമിതി പ്രസിഡന്റ് ഗർവ്വാസീസ് മാസ്റ്റർ,വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ സെബാസ്റ്റൻ പോൾ,സരിത ബാബു,അനീഷ് രാജൻ,ബോബൻ പോൾ,ഫാ:റൂബിൾ,റോബർട്ട് തെക്കേക്കര തുടങ്ങിയവർ പങ്കെടുത്തു