കൃഷിയെ ജീവനുതുല്ല്യം സ്‌നേഹിച്ച് പൗലോസ്

 

കാലടി:കൃഷിയെ ജീവനുതുല്ല്യം സ്‌നേഹിക്കുകയാണ് കാലടി പൊതിയക്കര വല്ലൂരാൻ പൗലോസ്.പൊതിയക്കരയിൽ വലിയൊരു കൃഷിത്തോട്ടമാണ് പൗലോസിനുള്ളത്. 25 ഏക്കർ സ്ഥലം പാട്ടത്തിനെടുത്താണ് പൗലോസിന്‍റെ കൃഷി.17 ഏക്കറോളം നെൽകൃഷിയാണ്.കപ്പ,ഏത്തവാഴ,തെങ്ങ്,വിവിധ പച്ചക്കറികൾ,കൂർക്ക അങ്ങനെ പോകുന്നു മറ്റ് കൃഷികൾ.

krishi-3ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്.കോഴികാഷ്ടമാണ് പ്രധാന വളം.അതിരാവിലെ തന്നെ പൗലോസ് തന്‍റെ കൃഷിയിടത്തിലുണ്ടാവും.നാട്ടുകാരം,ഇതര സംസ്ഥാന തൊഴിലാളികളും കൃഷിപ്പണിക്കുണ്ട്.നെല്ല് സപ്ലൈക്കോക്കാണ് നൽകുന്നത്.കപ്പയും,പച്ചക്കറികളും കാലടിയിലെയും അങ്കമാലിയിലെയും ചന്തകളിലെ മൊത്തക്കച്ചവടക്കാർക്ക് കൊടുക്കും തേങ്ങ പരിസരവാസികൾ വാങ്ങും.

പരമ്പരാഗത കാർഷിക കുടുംബമാണ് പാലോസിന്റേത്.15 വർഷമായി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നു.കൃഷിയിൽ ഇതുവരെ നഷ്ടമുണ്ടായിട്ടില്ലെങ്കിലും ലാഭം മാത്രം നോക്കിയല്ല കൃഷിചെയ്യുന്നതെന്ന് പൗലോസ് പറയുന്നു.ഭാര്യ ആനീസും മക്കളായ ബിപിനും,റോസ് പോളും കൃഷിയിൽ സഹായിക്കുന്നുണ്ട്.

krishi-2കൃഷിഭവന്‍റെ സഹായത്തോടെയാണ് ഇത്തവണ  നെൽകൃഷി ചെയ്തിരിക്കുന്നത്.ജ്യോതി വിത്താണ് വിതച്ചിരിക്കുന്നത്.മികച്ച കർഷകനുള്ള കൃഷിഭവന്റെ പുരസ്‌ക്കാരം രണ്ട് തവണ പൗലോസിന് ലഭിച്ചിട്ടുണ്ട്.