ശ്രീമൂലനഗരം പഞ്ചായത്തിൽ വ്യാപകമായി പാടം നികത്തുന്നു

 
ശ്രീമൂലനഗരം : ശ്രീമൂലനഗരം പഞ്ചായത്തിൽ വ്യാപകരീതിയിൽ പാടം നികത്തുന്നു. ചൊവ്വര – തെറ്റാലി മേഖലയിലും വെള്ളാരപ്പിള്ളി മേഖലയിലുമാണ് പാടം നികത്തുന്നത്. ചൊവ്വര തൂമ്പാക്കടവ് മുസ്ലിം പള്ളിക്ക് താഴെയും പാടം നികത്തൽ നടക്കുന്നുണ്ട്.

പാറമടകളിലെ വേസ്റ്റ്, കെട്ടിടം പൊളിക്കുന്ന വേസ്റ്റ്, പ്ലൈവുഡ് മാലിന്യം, റൈസ് മില്ലുകളിലെ ഉമിച്ചാരം എന്നിവ ഉപയോഗിച്ചാണ് പാടം നികത്തുന്നത്.പ്രദേശത്തെ പ്രധാന പാടമായ പുഞ്ചപാടവും നികത്തൽ ഭീഷണിയിലാണ് .ഒരു കാലത്ത് നിരവധി കർഷകരാണ് ഇവിടങ്ങളിൽ കൃഷിചെയ്തിരുന്നത്.അധികൃതരുടെ മൗനാനുവാദത്തോടെയാണ് നികത്തൽ നടക്കുന്നതെന്ന ആരോപണവും ഉയർന്നു വന്നിട്ടുണ്ട്.

ഇഷ്ടിക കളത്തിൽ മണ്ണെടുത്ത മേഖലകളിൽ കൃഷിചെയ്യുന്നതിന്‍റെ മറവിലാണ് നികത്തൽ നടക്കുന്നത്.ഈ സ്ഥലങ്ങൾ പുരയിടമാക്കി മാറ്റാനുളള ശ്രമത്തിലുമാണ്.ശ്രീഭൂതപുരം തെക്കുംഭാഗം എം.എൽ.എ.റോഡിന്‍റെ രണ്ട് ഭാഗവും നികത്തിയിരിക്കുകയാണ്. കമ്പിവേലി കെട്ടിയും മറ്റും ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയും വാഴ കൃഷി നടത്തുന്ന പേരുപറഞ്ഞ് പാടം നികത്തുകയാണ് ചെയ്യുന്നതെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു.പാടം നികത്തുന്നതിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കവാനുള്ള തെയ്യാറെടുപ്പിലാണ് പരിസ്ഥിതി പ്രവർത്തകർ