പുതിയേടം ചിറങ്ങര ആറങ്കാവ് റോഡിലെ വെള്ളക്കെട്ട് : നാട്ടുകാർ ദുരിതത്തിൽ

 

കാലടി: പുതിയേടം ചിറങ്ങര ആറങ്കാവ് ബൈപാസ് റോഡിലെ വെള്ളക്കെട്ട് മൂലം നാട്ടുകാർ ദുരിതത്തിൽ. കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 6, 7 വാർഡുകളെ ബന്ധിപ്പിക്കുന്ന റോഡാണിത്. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ്  ദിവസേന ഇതുവഴി യാത്രചെയ്യുന്നത്. ഇഴജെന്തുക്കളുടെ ശല്യമുളളതിനാൽ പേടിയോടെയാണ് വിദ്യാർത്ഥികൾ ഇതിലൂടെ പോകുന്നത്.

puthiyediom-road-2ദിവസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നത് മൂലം കൊതുകുകൾ പെരുകുകയും മാലിന്യം കുമിഞ്ഞുകൂടി ദുർഗന്ധം വമിക്കുകയും ചെയ്യുന്നു. റോഡിന്‍റെ നൂറ്റിയൻപതോളം മീറ്റർ ദൂരം വരുന്ന ഭാഗം സ്ഥിരമായി വെള്ളക്കെട്ടിലാണ്. കാനകൾ ഇല്ലാത്തതും റോഡിന്‍റെ ഇരുവശവും ഉയർന്നു നിൽക്കുന്നതുമാണ് വെള്ളക്കെട്ടിന് കാരണം.

വർഷങ്ങളായി ഇതിന് പരിഹാരം കാണണമെന്ന് ആവശ്യമുയർന്നീട്ടും ഫണ്ടില്ലെന്ന കാരണമാണ് പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കണിക്കുന്നതെന്ന് ബി.ജ.പി. പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അടിയന്തിരമായി ഈ വെള്ളക്കെട്ട് ഒഴിവാക്കി ഗതാഗതം സുഗമമാക്കാൻ നടപടിയുണ്ടാകണമെന്ന് ബി.ജെ.പി. പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ബിനു വൈപ്പുംമഠം, ടി.എൻ. അശോകൻ എന്നിവർ ആവശ്യപ്പെട്ടു.