ആദിവാസികോളനിയിൽ സഹായവുമായി കാലടി ആദിശങ്കരയിലെ വിദ്യാർത്ഥികൾ

 

കാലടി: ഇടമലയാർ താളുംകണ്ടം ആദിവാസികോളനിയിൽ കാലടി ആദിശങ്കര ബിസിനസ് സ്‌ക്കൂളിലെ വിദ്യാർത്ഥികൾ സന്ദർശനം നടത്തുകയും ഭക്ഷണപദാർത്ഥങ്ങളും, വസ്ത്രങ്ങളും മറ്റും വിതരണം ചെയ്യുകയും ചെയ്തു. കർക്കിടക മാസത്തിൽ ആദിവാസികോളനിയിലെ കൂടുംബങ്ങൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികളുടെ സന്ദർശനം. 34 വിദ്യാർത്ഥികളും അദ്ധ്യാപകരും അടങ്ങിയ സംഘമാണ് കോളനിയിൽ സന്ദർശനം നടത്തിയത്.

adi-shankara-3അരിയും, ഭക്ഷണ പദാർത്ഥങ്ങളും, വസ്ത്രങ്ങളും മറ്റുമായി എട്ട് കിലോമീറ്ററോളം വനത്തിലൂടെ കാൽനടയായി യാത്രചെയ്താണ് കോളനിയിൽ എത്തിയത്. കോളനിയിലെ ഓരോ കുടിലുകൾ സന്ദർശിക്കുകയും,അവിടുത്തെ ജീവിത സാഹചര്യങ്ങൾ വിദ്യാർത്ഥികൾ ചോദിച്ചറിയുകയും ചെയ്തു. വിദ്യാർത്ഥികളിൽ സാമൂഹിക സേവനം വളർത്തിയെടുക്കുന്നതിന്റെ ഭാഗാമായാണ് കോളേജ് അതികൃതർ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

adi-shankara-2മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷനിലെ ബീറ്റ് ഓഫീസർമാരായ ജാഫർ, രഞ്ജിത്ത്, അദ്ധ്യാപകരായ ഡോ:എസ്.ജി രാജേഷ്, അസിസ്റ്റന്റ് പ്രൊഫസർ എസ് നയന, നേച്ചർ ക്ലബ് അംഗമായ ഷിയാസ് എന്നിവർ നേതൃത്വം നൽകി.