കാലടി ബസ് സ്റ്റാൻഡിൽ കുഴികൾ : യാത്രക്കാർ ദുരിതത്തിൽ

 

കാലടി: കാലടി ബസ് സ്റ്റാൻഡിലെ  കുഴികൾ അടക്കുവാൻ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ യാത്രക്കാർ ദുരിതത്തിലാകുന്നു. സ്റ്റാൻഡിൽ നിരവധി കുഴികളാണ് രൂപ പെട്ടിരിക്കുന്നത്.മഴ പെയ്യുമ്പോൾ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കും.പലപ്പോഴും ബസ് കുഴിയിലൂടെ കടന്നു പോകുമ്പോൾ ചെളിവെള്ളം യാത്രക്കാരുടെ ദേഹത്തേക്കാണ് പതിക്കുന്നതും.ഇത് യാത്രക്കാരും ബസ് തൊഴിലാളികളും തമ്മിൽ വാക്കേറ്റത്തിനു വരെ കാരണമാകുന്നു.

busstand-2130 ലതികം ബസുകളാണ് ദിവസേന സ്റ്റാൻഡിൽ കയറുന്നത്. ആയിരത്തിലതികം സർവ്വീസുകളമുണ്ടാകും. കാലടിയിലെ ഗതാഗത കുരുക്കിൽ പെട്ട് സമയം വൈകിയെത്തുന്ന ബസുകൾ കുഴികളിൽ ചാടാതിരിക്കാൽ വെട്ടിക്കുമ്പോൾ തലനാരിഴക്കാണ് വൻ അപകടത്തിൽ നിന്നും രക്ഷപ്പെടുന്നത്. സ്കൂൾ വിദ്യാർത്ഥികടക്കം നിരവധി യാത്രക്കാരാണ് ദിവസേന സ്റ്റാൻഡിൽ എത്തുന്നത്.

busstand-3ആദ്യം ചെറിയ കുഴികളാണ് രൂപപ്പെട്ടിരുന്നത്.മഴ പെയ്തതോടെ വൻ കുഴികളായി മാറി. അധികൃതർ കുഴികൾ അടക്കാൻ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ സ്റ്റാൻഡ് ബഹിഷ്ക്കരണം ഉൾപ്പെടെയുള്ള സമര പരിപാടികൾ നടത്തുമെന്ന് അങ്കമാലി- കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡൻറ് എ.പി ജിബിയും, സെക്രട്ടറി ബി ഒ ഡേവീസും പറഞ്ഞു.