ഇനി ചക്കയിടാൻ ഹൈട്ടക്ക് മെഷീനും

 

കാലടി:ഇനി ചക്കയിടണമെങ്കിൽ പ്ലാവിൽ കയറേണ്ട ആവിശ്യമില്ല.കാലടി ആദിശങ്കര എൻജിനിയറിങ്ങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിച്ചെടുത്ത ജാക്ക്ഫ്രൂട്ട് പ്ലക്കിങ്ങ് എന്ന ഉപകരണം അതിന് പരിഹാരമാവുകയാണ്.പ്ലാവിന്‍റെ താഴെ നിന്ന് ഈ ഉപകരണം വഴി ചക്ക താഴെയിറക്കാനാകും.7 വിദ്യാർത്ഥികളാണ് ഈ കണ്ടുപിടുത്തത്തിനു പിന്നിൽ.മെക്കാനിക്കൽ എൻജിനിയറിങ്ങ് വിദ്യാർത്ഥികളായ ബേസിൽ ബേബി,അനുവിന്ദ് സി.വി,അക്ഷയ് സാജു,അമൽ കെ.ടി,അമൽ എ.എം,അബി ഷാഫിൻഷാ,അതുൽ കെ.വി എന്നിവരാണ് ഈ ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

jack-2വളരെ ലളിതമായി ഈ ഉപകരണം നിർമ്മി
ക്കാനാകും.പൈപ്പും,കപ്പിയും,കയറും,വലയും ,അരിവാളുമാണ് മെഷീനു വേണ്ടത്.കപ്പിയും,കയറും,വലയും ഒരു പൈപ്പിനു മുകളിൽ ഘടിപ്പിക്കും.മറ്റൊരു പൈപ്പിനു മുകളിൽ പ്രത്യകം രൂപകൽപ്പന ചെയ്ത ആരിവാളും ഉണ്ടാകും.ആരിവാളിനെ താഴെ നിന്ന് നിയന്ത്രിക്കാവുന്ന വിധത്തിലാണ്.ഒന്നാമത്തെ പൈപ്പ് ചില്ലയിൽ ലോക്ക് ചെയ്ത ശേഷം രണ്ടാമത്തെ പൈപ്പ് ഉപയോഗിച്ച് ചക്ക വലയിൽ കയറ്റി ആരിവാൾ ഉപയോഗിച്ച് പറിച്ച് ഒന്നാമത്തെ പൈപ്പിലെ കപ്പിയും കയറും ഉപയോഗിച്ച് ചക്ക താഴെ ഇറക്കുന്നു.ഒരാൾക്ക് ഏറ്റവും എളുപ്പത്തിൽ ഒന്നിലതികം ചക്കകൾ ഇതുവഴി പറിക്കാനാകും.ഇതുകൊണ്ട് ചക്ക പറിക്കുമ്പോൾ ചക്കയുടെ ഭാരം ആനുഭവപ്പെടുന്നില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.
jack.3

 

ഏകദേശം 3000 രൂപ മാത്രമാണ് ഈ ഉപകരണം നിർമ്മിക്കാനാകുന്നൊളളു.ഇത് കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ചക്ക മാത്രമല്ല ഉയരത്തിലുളള എന്തും എളുപ്പത്തിൽ പറിക്കാനാകും.കേരളത്തിലെ എൻജിനിയറിങ്ങ് വിദ്യാർത്ഥികളിൽ പുതിയ പ്രൊജക്റ്റുകളുടെ ആശയം വളർത്തിയെടുന്നുന്നതിന് കേരള ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റി സംസ്ഥാന തലത്തിൽ നടത്തിയ മത്‌സരത്തിൽ മികച്ച പ്രൊജക്റ്റുകളിൽ രണ്ടാം സ്ഥാനം ആദിശങ്കര നേടി.155 കോളേജുകളിൽ നിന്നുമായി 300 ലതികം ടീമുകളാണ് മത്‌സരിക്കാനുണ്ടായിരുന്നത്.എൽദോസ് കെ ജോയി,ടോണി കെ.പി എന്നിവരുടെ കീഴിലാണ് വിദ്യാർത്ഥികൾ ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.