റൈസ് പുളളർ തട്ടിപ്പ് കാലടിയിൽ ഒരാൾ പിടിയിൽ

  • ഇരുപത്തിനാലു ലക്ഷം കോടിരുപയുടെ മൂല്ല്യമുണ്ടന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പു നടത്തിയിരുന്നത്
  • സിനിമാ മേഖലയിൽ ഉള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്
  • കാലടിക്കാരായ രണ്ടുപേരിൽ നിന്നും 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്
 

കാലടി:അത്ഭുത സിദ്ധിയുളള റൈസ് പുളളർ തരമെന്നു പറഞ്ഞു കോടികൾ തട്ടിയെടുത്തയാളെ കാലടി പോലീസ് അറസ്റ്റു ചെയ്തു.ആന്ധ്രപ്രദേശ് സൈനിക് പുരി ഡിഫൻസ് കോളനിയിലെ ശ്രീസായി റസിഡൻസിൽ മദനമോക്ഷ രാജുവിനെ(36)യാണ് പോലീസ് അറസ്റ്റു ചെയ്തത്.ഇറിഡിയം അടങ്ങിയ ലോഹമാണ് റൈസ് പുളളർ.ഇതിന് വിദേശ രാജ്യങ്ങളിൽ ഇരുപത്തിനാലു ലക്ഷം കോടിരുപയുടെ മൂല്ല്യമുണ്ടന്ന് പറഞ്ഞാണ് പ്രതി തട്ടിപ്പു നടത്തിയിരുന്നത്.ഇത് തന്‍റെ പരിചയത്തിലുളള ആളുടെ കൈവശമുണ്ടെന്നും വാങ്ങി തരാമെന്നും ആവശ്യക്കാരോട് പ്രതി പറയും.പിന്നിട് ആടംബര ഹോട്ടലുകളിൽ വിളിച്ചുവരുത്തി റൈസ് പുളളർ കാട്ടിനൽകും.ഇറിഡിയത്തിന്‍റെ ശക്തി അനുസരിച്ചാണ് വില തീരുമാനിക്കുന്നത്.അരി മണികൾ ആകർഷിപ്പിച്ചാണ് ഇതിന്‍റെ ശക്തി തെളിയിക്കുന്നത്.

rice-pullar-2ഓരോ സിറ്റിങ്ങിനും ലക്ഷങ്ങളാണ് പ്രതി ഇടപാടു കാരിൽ നിന്നും ഇടാക്കുന്നത്.പ്രതിയുടെ ഉടമസ്ഥതയിലുളള ഹൈദരബാദ് ആസ്ഥാനമായ കമ്പനിയായ മാക്‌സി സൊലുഷൻ കോടിക്കണക്കിന് രൂപ വിലയിട്ട് റൈസ് പുളളർ തിരികെ വാങ്ങുമെന്നും വിശ്വസിപ്പിക്കുന്നു.നാസയാണ് റൈസ് പുളളർ പ്രഥാനമായും വാങ്ങുന്നതെന്നും പ്രതി ഇടപാടു കാരോട് പറയുന്നു.റിസർവ്വ് ബാങ്കുവഴിയാണ് അകൗഡിലേക്ക് പണം വരുന്നതെന്നും പറഞ്ഞാണ് പ്രതി തട്ടിപ്പു നടത്തിയിരുന്നത്.കേരളത്തിനകത്തും പുറത്തു നിന്നുമായി നിരവധി പേരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. സിനിമാ മേഖലയിൽ ഉള്ളവരും തട്ടിപ്പിന് ഇരയായിട്ടുണ്ട്.
rice-pullar3

 

കാലടി സ്വദേശിയുടെ പരാതിയെ തുടന്ന് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂരിൽ നിന്നുമാണ് പ്രതിയെ പിടികൂടുന്നത്.കാലടിക്കാരായ രണ്ടുപേരിൽ നിന്നും 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് .ജോൺമിൽട്ടൻ എന്ന വ്യാജ പേരിലാണ് പ്രതിതട്ടിപ്പു നടത്തിയത്.കേസിൽ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് സിഐ സജി മാർക്കോസ് പറഞ്ഞു.എസ്പി എ വി ജോർജ്ജ് ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിവൈഎസ്പി ജി വേണുവിന്‍റെ നേതൃത്വത്തിൽ സിഐ സജി മാർക്കോസ്,എസ് ഐ എൻ എ അനൂപ്, ഷാജി,ബേബി,ശ്രീകൂമാർ,അബ്ദുൾ സത്താർ,അനിൽ കുമാർ, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടി കൂടിയത്. ഡിവൈഎസ്പി ജി വേണുവിന്‍റെ നേതൃത്വത്തിൽ  അന്വേഷണസംഘവും രൂപീകരിച്ചിണ്ടുണ്ട്‌