മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണപിരിവ് 2 പേർ പിടിയിൽ

 

കാലടി:മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് പണപിരിവ് 2 പേർ പിടിയിൽ.മഞ്ഞപ്ര ആനപ്പാറ സ്വദേശികളായ ഇഞ്ചോളിപ്പറമ്പിൽ വീട്ടിൽ സുബ്രഹ്മണ്യൻ (48),വടക്കൻ വീട്ടിൽ ബേബി (43) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റു ചെയ്തത്.ജില്ലാ ജയോളജിസ്റ്റ് സ്‌റ്റോപ്പ് മെമോ നൽകിയ അയ്യംപുഴ തട്ടുപാറയിലുളള ജെ.ആർ കരിങ്കൽ ക്വാറിക്ക് ലൈസൻസ് ശരിയാക്കി നൽകാമെന്നു പറഞ്ഞാണ് തട്ടിപ്പു നടത്തിയത്.മുഖ്യമന്ത്രിയുടെയും,സിപിഎം ജില്ലാ സെക്രട്ടറി പി രാജീവിന്‍റെയും പേരു പറഞ്ഞാണ് പണം വാങ്ങിയത്.

ലൈസൻസ് ശരിയാക്കുന്നതിന് 2 കോടി രൂപയാണ് പ്രതികൾ ആദ്യം ആവശ്യപ്പെട്ടത്.പിന്നീട് ഇത് ഒന്നേകാൽ കോടി രൂപയാക്കി.അഡ്വാൻസായി ഒരു ലക്ഷം രൂപ ബേബിയുടെ മഞ്ഞപ്രയിലെ മാർട്ടിൻ ഡ്രൈവിങ്ങ് സ്‌ക്കൂളിൽ വച്ച്  ക്വാറി ഉടമകളിൽ നിന്നും പ്രതികൾ വാങ്ങി.ലൈസൻസ് ശരിയാക്കികിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പറ്റിക്കുകയാണെന്ന് മനസിലായത്.തുടന്ന് കാലടി പോലീസിൽ പരാതി നൽകുകയായിരുന്നു.പ്രതികൾ ഇത്തരത്തിൽ ആരെയെങ്കിലും പറ്റിച്ച് തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പോലീസ്‌