വിജ്ഞാനവും വിനോദവും പങ്കുവച്ച് റേഡിയോ ശാരദ

 

കാലടി:നമസ്‌ക്കാരം ഇപ്പോൾ നിങ്ങൾ കേട്ടുകൊണ്ടിരിക്കുന്നത് റേഡിയോ ശാരദ.വിജ്ഞാനവും വിനോദവും പങ്കുവച്ച് ഒരു ദിനം കൂടി.എല്ലാ കൂട്ടുകാർക്കും റേഡിയോ ശാരദയിലേക്ക് സ്വാഗതം.കാലടി ശ്രീ ശാരദ വിദ്യാലയത്തിലെ ഒരു ദിവസത്തെ റേഡിയോ സംപ്രേക്ഷണം ആരംഭിക്കുന്നത് ഇങ്ങനെയാണ്.ഒരു വർഷം മുമ്പാണ് സ്‌കൂളിൽ റേഡിയോ സംപ്രേക്ഷണം ആരംഭിച്ചത്.വിദ്യാർത്ഥികൽക്കിടയിൽ ഇന്ന് ഇത് ഒഴിവാക്കാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ്.ദിവസവും അര മണിക്കൂർ റേഡിയോ സംപ്രേക്ഷണത്തിനായി മാറ്റിവച്ചിരിക്കുകയാണ്.സ്‌ക്കൂൾ അറിയിപ്പുകൾക്ക് പുറമെ മറ്റ് പലവിധ വാർത്തകളും റേഡിയോയിലൂടെയാണ് അറിയിക്കുന്നത്.

sree-2വിദ്യാർത്ഥികൾ തന്നെയാണ് ഇത് പൂർണമായും കൈകാര്യം  ചെയ്യുനത്.ജോക്കികളും ടെക്‌നീഷ്യനും കുട്ടികൾ തന്നെ.ഓരോ ദിവസവും വ്യത്യസ്ഥ അവതാരകരായിരിക്കും.ഒരു ക്ലാസ് റൂം റേഡിയോക്കായി പ്രത്യേകം മാറ്റിവച്ചിരിക്കുകയാണ്.കുട്ടികൾ അവരുടെ പാട്ടും,കവിതയും മറ്റുമെല്ലാം റോഡിയോയിലൂടെ സംപ്രേക്ഷണം ചെയ്യുന്നു.സമകാലികമായ പല  സംഭവങ്ങളും ചർച്ചചെയ്യാറുമുണ്ട്.ആവേശത്തോടെയാണ് വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നതും.കൂടാതെ പുതിയ ആശയങ്ങളും പിറന്നാൾ ആശംസകളും വാർത്തകളായി കുട്ടികൾക്ക് മുന്നിലെത്തും.വിവിധ മത്‌സരങ്ങളിൽ വിജയിക്കുന്ന വിദ്യാർത്ഥികളുമായി പ്രത്യേക അഭിമുഖങ്ങളും നടത്താറുണ്ട്‌

sree-3സ്‌ക്കൂളിലെ എല്ലാ ക്ലാസ് മുറികളിലേക്കും സംപ്രേക്ഷണം എത്തുന്ന വിധമാണ് സജീകരിച്ചിരിക്കുന്നത്.വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക പ്രതിബന്ധതയും,മാനുഷിക മൂല്ല്യങ്ങളും വളർത്തുന്നതിനായാണ്  സ്‌ക്കൂൾ അധികൃതർ റേഡിയോ ആരംഭിച്ചത്.റേഡിയോയുടെ പ്രവർത്തനം മൂലം കുട്ടികൾക്ക് അവരുടെ കഴിവുകളിൾ  കൂടുതൽ ആത്മവിശ്വാസം ലഭിച്ചതായി പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ് പറഞ്ഞു.