അസഹിഷ്ണതയുടെ വക്താക്കളായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് പി.സി.ചാക്കോ

 
കാലടി:മോദിസർക്കാരിന്റെ വർഗ്ഗീയ ഭ്രാന്തിന്‍റെ മറ്റൊരു രൂപമായ അസഹിഷ്ണതയുടെ വക്താക്കളായി പിണറായി സർക്കാർ മാറിയിരിക്കുകയാണെന്ന് എ.ഐ.സി.സി വക്താവ് പി.സി.ചാക്കോ പറഞ്ഞു. നീലീശ്വരത്ത്‌ കോൺഗ്രസ്‌ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്ദി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അസത്യമായ പ്രചരണങ്ങളും അവകാശവാദങ്ങളുമാണ്‌ കേന്ദ്രസർക്കാരിന്റേത്.ജി.എസ്.ടി സാധാരണക്കാരന്‍റെ ജീവിതത്തിൽ യാതൊരു പ്രതിഫലനവുംസൃഷ്ടിച്ചില്ലെന്നു മാത്രമല്ല, നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിക്കുന്ന സാഹചര്യം തീർക്കുകയും ചെയ്തിരിക്കുന്നു.

ഒരു രാജ്യം ഒരു നികുതി എന്ന ആശയത്തിൽ കോൺഗ്രസ്സ്‌ വിഭാവനം ചെയ്ത ചരക്കു സേവന നികുതിക്കു പകരം ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത് വികലമായ ജി.എസ്.ടിയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ചെറുപ്പക്കാരേയും, കാർഷിക സമൂഹത്തേയും ഇത്രമേൽ നിരാശരാക്കിയ മറ്റൊരു ഗവൺമെന്റ് ഇന്ത്യയിലുണ്ടായിട്ടില്ല. മോദിക്ക് ഹല്ലേലുയ പാടുന്നവരായി പിണറായി സർക്കാർ അധഃപതിച്ചിരിക്കുന്നു. രാഷ്ട്രീയ സംഘട്ടനങ്ങൾക്ക്‌ സ്‌പോൺസർഷിപ്പ് നൽകുന്നവരായി പിണറായി സർക്കാർ മാറുന്നത് ഏറ്റവും അപകാരമായ പ്രവണതയാണെന്നു പി.സി. ചാക്കോ പറഞ്ഞു. യോഗത്തിൽ സൻജു ഷാജി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ്‌സാംസൺ ചാക്കോവിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണംചെയ്തു.

ഡി.സി.സി ജനറൽസെക്രട്ടറി ബിജുആബേൽജേക്കബ്, പഞ്ചായത്ത് പ്രസിഡന്റ് അനിമോൾ ബേബി,മണ്ഡലം പ്രസിഡന്റ് പോൾസൺ കാളാംപറമ്പിൽ, സഹകരണ ബാങ്ക് പ്രസിഡന്റ്‌ തോമസ് പാങ്ങോല, കെ.ജെ.പോൾമാസ്റ്റർ, ടി.കെ.ചെറിയാക്കു, സ്റ്റീഫൻ മാടവന, എ.എം.ഏല്യാസ്, എം.കെ.ശശിധരൻ, കെ.എ. ജോയി, ജോണി പാലാട്ടി, ബിജു കണിയാൻകുടി, ബിജുചിറയത്ത്, കെ.പി.ഔസേപ്പ്, ടോണി ചിറ്റേൻ തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന കോൺഗ്രസ് പ്രവർത്തകരായറോസിജോൺ, ബാലകൃഷ്ണൻ കുഴിമറ്റം, അയ്യപ്പൻ ഐക്കരകൂട്ടം, വറീത് പള്ളിപ്പാടൻ, ചാക്കോകോനൂരാൻ എന്നിവരെ സമ്മേളനം ആദരിച്ചു.