ബസ് ബൈക്കുകളിൽ ഇടിച്ച് നാലു പേർക്ക് പരിക്ക് 

കാലടി: മരോട്ടിച്ചോട് എം സി റോഡിൽ ബസ് ബൈക്കുകളിൽ ഇടിച്ച് നാലു പേർക്ക് പരിക്ക്. കിടങ്ങൂർ ആത്തപ്പിള്ളി ഷൈസിൽ (42) കറുകുറ്റി പന്തയ്ക്കൽ കനകമലയിൽ റോബിൻ (27) വാളകം പോട്ടക്കൽ  പോൾസൺ (43) ആഴകം കളരിക്കൽ  ഹരികൃഷ്ണൻ ( 24) എന്നിവർക്കാണ് പരിക്കേറ്റത്. അങ്കമാലിയിൽ നിന്നും പെരുമ്പാവൂർ ഭാഗത്തേക്ക് പോകുയായിരുന്നു ബസ്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ബസ് ബൈക്കുകളിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക്‌ തെറിച്ചു വീണ ബൈക്ക് യാത്രികരെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.അമിത വേഗതയിലായിരുന്നു ബസെന്ന് നാട്ടുകാർപറഞ്ഞു.