കാലടി പഞ്ചായത്തിന്‍റെ അനാസ്ഥ : ഒറ്റക്കുതാമസിക്കുന്ന അന്നംകുട്ടി എപിഎൽ ലിസ്റ്റിൽ

 

കാലടി: ജീവിതത്തിൽ ഒറ്റപ്പെട്ടു പോയ അന്നംകുട്ടിയെ അധികൃതരും കൈയൊഴിഞ്ഞു.പുതിയ റേഷൻ കാർഡ് ലഭിച്ചപ്പോൾ ബിപിൽ ലിസ്റ്റിലായിരുന്ന അന്നംകുട്ടി എപിഎൽ ലിസ്റ്റിൽ. കാലടി ഗ്രാമപഞ്ചായത്തിലെ കൈപ്പട്ടൂർ മാമ്പിളളി വീട്ടിൽ എൺപത്താറു വയസുള്ള അന്നം കുട്ടിയെയാണ് എപിഎൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 സെന്റ് സ്ഥലവും ഒരു ചെറിയ വീടും മാത്രമാണ് അന്നം കുട്ടിക്ക് സ്വന്തമായൊള്ളു.

annamkuty-3കഴിഞ്ഞ തവണ ബിപിഎൽ ലിസ്റ്റിലായിരുന്നു. അന്ന് പത്ത് കിലോ അരിയും മറ്റ് വസ്തുക്കളും റേഷൻ കടയിൽ നിന്നും ലഭിച്ചിരുന്നു.പുതിയ കാർഡു വന്നപ്പോൾ 2 കിലോ അരി മാത്രം.നാട്ടുകാരുടെ സഹായം കൊണ്ടാണ് അന്നം കുട്ടി ഇന്നു കഴിയുന്നത്. ചെറുപ്പത്തിൽ പിതാവ് മരിച്ചു. പിന്നിട് സഹോദരനും മരിച്ചു. എറണാകുളത്ത് വിവാഹിതയായി  താമസിക്കുന്ന സഹോദരിയാണെങ്കിൽ അസുഖബാധിതയും.

annamkuty-5ജീവിത പ്രാരാബ്ധങ്ങൾക്കിടയിൽ അന്നം കുട്ടിക്ക് വിവാഹവും കഴിക്കാനായില്ല.2004 ൽ അമ്മ മരിച്ചതോടെ അന്നം കുട്ടി ഒറ്റക്കായി. പനമ്പ് നെയ്ത്ത് തൊഴിലാളിയായിരുന്നു.എന്നാൽ വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് അതിനും പോകാൻ പറ്റാതായി.

annamkuty-4എങ്ങനെ ബിപിഎല്ലിൽ നിന്നും എപി എൽ ആയെന്നു ചോദിച്ചാൽ അന്നം കുട്ടിക്ക് ഉത്തരമില്ല. പഷേ ഒന്നു മാത്രമറിയാം സാമ്പത്തികമായി ഉന്നതിയിലുള്ള പലരും ബിപിഎൽ ആണെന്ന്‌.

annamkuty-2പല തവണ പഞ്ചായത്തിലും ഉന്നത ഉദ്യോഗസ്ഥർക്കും പരാതികൾ നൽകിയതാണ്. എന്നാൽ അതിനൊന്നും യാതൊരു നടപടിയും ഉണ്ടായില്ല. ഇനി എന്ത് ചെയ്യണമെന്നു പോലും അന്നം കുട്ടിക്കറിയില്ല.