കുട്ടിക്കാലത്ത് കുട്ടികളുടെ മനസിനെ ഭ്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നതാണ് പിന്നീട് അവർ ക്രിമിനലാകാൻ കാരണമെന്ന് ശ്രീലേഖ ഐപിഎസ്

കാലടി:കുട്ടിക്കാലത്ത് കുട്ടികളുടെ മനസിനെ ഭ്രമിക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നതാണ് പിന്നീട് അവർ ക്രിമിനലാകാൻ കാരണമെന്ന് ശ്രീലേഖ ഐപിഎസ് പറഞ്ഞു.കാലടി ശ്രീശാരദ വിദ്യാലയത്തിലെ ഇൻവെൻസ്റ്റീച്ചർ സെറിമണി ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അവർ.അദ്ധ്യാപകരും മാതാപിതാക്കളും കുട്ടികളെ മാസസികമായി പീഠിപ്പിക്കരുത്.അത് കുട്ടികളെ ക്രിമിനൽ സ്വഭാവത്തിലെക്ക് നയിക്കും.നമ്മുടെ ഏറ്റവും വലിയ സമ്പത്താണ് കുട്ടികൾ.അവരെ സമൂഹത്തിൽ നല്ലവരായി വളർത്തണം.കുട്ടികൾക്ക് അവരുടേതായ സ്വാതന്ത്രം നൽകണം.കഠിനാധ്വാനവും ലക്ഷ്യബോധവുമാണ് ഒരു വ്യക്തിയെ വിജയത്തിലേക്ക് നയിക്കുന്നതെന്നും ശ്രീലേഖ പറഞ്ഞു.

2

ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി കെ ആനന്ദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന വെൽഫയർ കോർപ്പറേഷൻ മുൻ ഡയറക്ടർ കരിമ്പുഴ രാമൻ മുഖ്യ പ്രഭാഷണം നടത്തി.പ്രിൻസിപ്പാൾ മഞ്ജുഷ വിശ്വനാഥ്, ആദിശങ്കര മാനേജിങ്ങ് ട്രസ്റ്റി സ്‌പെഷ്യൽ ഓഫീസർ പ്രെഫസർ:സി.പി ജയശങ്കർ,പി.ടി.എ പ്രസിഡന്റ് എം.ടി വർഗ്ഗീസ്,വൈസ് പ്രസിഡന്റ് കെ.എൻ കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.  3