നാട്ടുകാർ കണ്ണിമംഗലം പാണ്ടുപാറ റോഡ് ഉപരോധിച്ചു

കാലടി:റോഡ് ശോചനീയമായതിൽ പ്രതിഷേധിച്ച് നാട്ടുകാർ കണ്ണിമംഗലം പാണ്ടുപാറ റോഡ് ഉപരോധിച്ചു.ഇവിടുത്തെ പാറമടയിലേക്കും മറ്റും ഈ റോഡിലൂടെയാണ് ഭാരവാഹനങ്ങൾ പോകുന്നത്.ഇതുമൂലം റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്.വലിയ കുഴികളാണ് റോഡിൽ രൂപപ്പെട്ടിരിക്കുന്നതും.

road-2രാവിലെ 6 മണിക്ക് ഉപരോധ സമരം ആരംഭിച്ചു.സ്ത്രീകളടക്കം നിരവധി പേർ ഉപരോധ സമരത്തിൽ പങ്കെടുത്തു.ഇതിലുടെ പോയ വാഹനങ്ങൾ സമരക്കാർ തടഞ്ഞു.റോഡ് അധുനിക രൂപത്തിൽ ടാർ ചെയ്യണമെന്നാണ് നാട്ടുകാർ ആവിശ്യപ്പെടുന്നത്.തുടർന്ന് ഉച്ചയോടെ റോജി എം ജോൺ എംഎൽഎ യുടെ സാനിധ്യത്തിൽ നാട്ടുകാർ നടത്തിയ ചർച്ചയിലാണ് സമരം ഒത്തുതീർപ്പായത്.റോഡിലെ കുഴികൾ ഉടൻ അടക്കാൻ നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.

 

സമരം അയ്യമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് നീതു അനു ഉദ്ഘാടനം ചെയ്തു.ഫാ:റോയി വടകര അധ്യക്ഷത വഹിച്ചു.ഫാ:ജോർജ് പുത്തൻപുരയ്ക്കൽ.ഫാ:സണ്ണി കൂവക്കൽ,ഫാ:റോബിൻ ചിറ്റുപ്പറമ്പൻ,ജെയിംസ് പുല്ലൻ,ജോസ് ഞാളിയൻ തുടങ്ങിയവർ സംസാരിച്ചു.