കാലടിയിൽ ലഹരി വേട്ട

 

കാലടി:കഞ്ചാവും ലഹരി ഗുളികകളുമായി രണ്ട് പേരെ കാലടി പോലീസ് പിടികൂടി.മഞ്ഞപ്ര അടുവാത്തുരുത്തി വീട്ടിൽ സുമൻ (29),മുടിക്കൽ പുത്തുകാടൻ വീട്ടിൽ ഇബ്രാഹിം (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത് .സുമനെ മഞ്ഞപ്രയിൽ നിന്നും.ഇബ്രാഹിമാനെ കാലടിയിൽ നിന്നുമാണ് അറസ്റ്റുചെയ്തത്.kalady-kanjave-prathi3സുമന്‍റെ കൈയിൽ നിന്നും ഒരു കിലോ
കഞ്ചാവും,ഇബ്രാഹാമിൽ നിന്നും മയക്കുമരുന്ന് ഇനത്തിൽ പെട്ട നിട്രാസൺ ഗുളികകളുമാണ് കണ്ടെടുത്തത്.

വിദ്യാർത്ഥികൾക്കിടയിലാണ് ഇവർ വിൽപ്പന നടത്തിയിരുന്നത്.കോയമ്പത്തൂരിലെ എൻജിനിയറിങ്ങ്
കോളേജിലെ വിദ്യാർത്ഥിയാണ് സുമൻ.അവിടെനിന്നുമാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നത്‌ .kalady-kanjave-prathi2പൊലീസിനുകിട്ടിയ രഹസ്യ വിവരത്തെതുടർന്ന് സി ഐ സജി മാർക്കോസ്,എസ് ഐ എൻ എ
അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്‌ പ്രതികൾ പിടിയിലാകുന്നത്.കാലടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.