കാലടി മലയാറ്റൂർ റോഡിൽ വൻ കുഴി

 

കാലടി:കാലടി മലയാറ്റൂർ റോഡിൽ വൻ കുഴി.ആധുനികരൂപത്തിൽ നിർമ്മിച്ച റോഡിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്.9 കോടി രൂപ ചിലവിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്.മാസങ്ങൾക്ക് മുമ്പാണ് റോഡിന്‍റെ നിർമ്മാണം പൂർത്തിയായത്.ടൗണിൽതന്നെയാണ് കുഴി രപപ്പെട്ടിരിക്കുന്നതും.

കുടിവെള്ളപൈപ്പ് പൊട്ടിയതാണ് കുഴി രൂപപ്പെടാൻ കാരണം.മഴ പെയ്യുമ്പോൾ മലിനജലം
കുടിവെള്ളപൈപ്പിലേക്ക് കയറാനും സാധ്യതയുണ്ട്.കുഴിയിൽ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുകയാണ്.വാഹനങ്ങൾ പോകുമ്പോൾ ചെളിവെള്ളം സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും,യാത്രക്കാരുടെ ദേഹത്തും പതിക്കുകയാണ്.അധികൃതർക്ക് പരാതി നൽകിയിട്ട് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു.