കാലടിയിൽ വൃദ്ധന്‍റെ മരണം : മരുമകൻ അറസ്റ്റിൽ

 

കാലടി:കാലടി ചെങ്ങലിൽ വൃദ്ധൻ മരണപ്പെട്ടതിൽ മരുമകനെ കാലടി പോലീസ് അറസ്റ്റുചെയ്തു.ഒക്കൽ പെരുമറ്റം ഇടപ്പാട് വീട്ടിൽ ഷൈജു (40) വിനെയാണ് പോലീസ് അറസ്റ്റുചെയ്തിരിക്കുന്നത്.ചെങ്ങൽ അമ്പലത്തിനു സമീപം മാനാംപിളളി വീട്ടിൽ സുധാകരണാണ്(70) കൊല്ലപ്പെട്ടത്.ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭാര്യവീട്ടിലെത്തിയ പ്രതി ഭാര്യാപിതാവുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ഷാളെടുത്ത് കഴുത്തിൽ മുറുക്കുകയും ചെയ്തു.പിടിവലിക്കിടെ കുഴഞ്ഞുവീണ സുധാകരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.സുധാകരൻ ഹൃദ്‌രോഗത്തെതുടന്ന് ചികിത്‌സയിലായിരുന്നു.സുധാകരന്‍റെ മൂത്ത മകളുടെ ഭർത്താവാണ് പ്രതി.കാലടി കോടതിയിൽ ഹാജരാക്കിയപ്രതിയെ റിമാന്റ് ചെയ്തു