നിർദ്ധനർക്ക് താങ്ങായി അൻവ്വർ സാദത്ത് എം.എൽ.എ : അമ്മക്കിളിക്കൂട് കൈമാറി

കാലടി: നിർദ്ധന കുടുംബത്തിന് വീടു നിർമ്മിച്ചു നൽകുന്ന അൻവ്വർ സാദത്ത് എം.എൽ.എ യുടെ പദ്ധതിയായ അമ്മക്കിളിക്കൂടിന്റെ ആദ്യ വീട് കൈമാറി. ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ ഊരപ്ര വീട്ടിൽ രേഖ സുദർശനനാണ് വീട് നിർമ്മിച്ചു നൽകിയത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീടിന്‍റെ താക്കോൽ ദാനം നിർവ്വഹിച്ചു.അമ്മക്കിളിക്കൂടിന് ഒരു വീട് താൻ സ്പോൺസർ ചെയുമെന്ന് ചെന്നിത്തല പ്രഖ്യാപിച്ചു.

ammakilikude-2

അൻവ്വർ സാദത്ത് എം.എൽ.എ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം അനൂപ് മേനോൻ മുഖ്യാഥിതിയായിരുന്നു. ജില്ല പഞ്ചായത്ത് പ്രസിന്‍റ്  ആശ സനൽ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്  അബ്ദുൾ മുത്തലിഫ് ,പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിന്‍റ്  ഷീന സെമ്പാസ്റ്റ്യൻ, ശ്രീമൂലനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  അൽഫോൻസ വർഗീസ്, വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  മുംതാസ് ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

ammakilikude-3

ജ്യോതിലബോറട്ടറിസാണ് വീട് സ്പോൺസർ ചെയ്തിരിക്കുന്നത്.ആലുവ നിയോജക മണ്ഡലത്തില്‍ സ്വന്തമായി സ്ഥലമുള്ള നിര്‍ധനരായ വിധവകളെയാണ് ഈ കാരുണ്യ പദ്ധതിയില്‍ പരിഗണിക്കുന്നത്.

ammakilikude-4

510 ചതുരശ്ര അടിയില്‍ വരുന്ന ഭവനങ്ങളാണ് ഈ പദ്ധതിയില്‍ നിര്‍മ്മിച്ചു കൊടുക്കുന്നത്. നെടുമ്പാശ്ശേരി, ചൂര്‍ണ്ണിക്കര, കീഴ്മാട്, കാഞ്ഞൂര്‍, എടത്തല, ചെങ്ങമനാട്, എന്നിവിടങ്ങളിലായി മറ്റു ഏഴു വീടുകളുടെ നിര്‍മ്മാണവും പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.