ശ്രീമൂലനഗരത്ത് വെള്ളക്കെട്ട് രൂക്ഷം : യാത്രക്കാർ ദുരിതത്തിൽ

കാലടി:ശ്രീമൂലനഗരം പഞ്ചായത്ത് ഓഫീസിനു മുൻപിലെ ഗവൺമെന്റ് എൽപി സ്‌ക്കൂളിന് സമീപമുളള റോഡിലെ വെള്ളക്കെട്ടുമൂലം യാത്രക്കാർ ദുരിതത്തിൽ.നിരവധി സ്‌ക്കൂൾ വിദ്യാർത്ഥികളും നാട്ടുകാരുമാണ് ഈ റോഡിലൂടെ സഞ്ചരിക്കുന്നത്.യാത്രക്കാർക്ക് റോഡിലൂടെ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.
മഴ പെയ്താൽ റോഡിൽ രൂക്ഷമായ വെള്ളക്കെട്ടാണ്.യാത്രക്കാർക്ക് പോകുന്നതിനായി റോഡിന്‍റെ വശത്ത് കല്ലുകൾ വിരിച്ചിരിക്കുകയാണ്.ഇതിനുമുകളിലൂടെയാണ് വെളളക്കെട്ട് ഓഴിവാക്കുന്നതിന് യാത്രക്കാർ സഞ്ചരിക്കുന്നത്.വിദ്യാർത്ഥികളാണ് സഞ്ചരിക്കാൻ ഏറെ കഷ്ട്ടപ്പെടുന്നത്.കല്ലിനു മുകളിലൂടെ നടക്കുമ്പോൾ വിദ്യാർത്ഥികൾ വെളളത്തിലേക്ക് കാൽതെറ്റി  വീഴുന്നതായി നാട്ടുകാർ പറയുന്നു.
പകർച്ചവ്യാതി പടർന്നു പിടിക്കുമ്പോൾ വെള്ളക്കെട്ടു നീക്കാൻ അതികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധവും ശക്തമായിട്ടുണ്ട്.അധികൃതർ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോപ പരിപാടികൾ സംഘടിപ്പിക്കുമെന്ന് യുവമോർച്ച പഞ്ചായത്ത് കമ്മറ്റി പ്രസിഡന്‍റ് ശരത് കുമാർ പി ബി പറഞ്ഞു.