മറ്റൂർ എംസി റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ വീട്ടിലക്കേ് ഇടിച്ചു കയറി

 

കാലടി:മറ്റൂർ എംസി റോഡിൽ നിയന്ത്രണം വിട്ട ഇന്നോവ കാർ വീട്ടിലക്കേ് ഇടിച്ചു കയറി. വെളുപ്പിന് 3 മണിയോടെയാണ് സംഭവം നടന്നത്.മറ്റൂർ ചേരമ്പിളളി ബേബികുട്ടപ്പന്‍റെ വീട്ടിലേക്കാണ് കാർ ഇടിച്ചുകയറിയത്.വാഹനത്തിലുണ്ടായ 9 പേർക്ക് അപകടത്തിൽ പരിക്കേറ്റു.തൊടുപുഴയിൽ നിന്നും കൊരട്ടിയിലേക്ക് വരികയായിരുന്നു വാഹനം.

abakadam-2കൊരട്ടി സ്വദേശികളായ റോസിലി,വർഗീസ്,ജനറ്റ്,ജോണി,ഗോപി,ജെറിൻ,ലില്ലി,ബാബു,അബ്ദുൾ മനാഫ് എന്നിവർക്കാണ് പരിക്കേറ്റത്.തൊടുപുഴയിലെ ആശുപത്രിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് അപകടം നടന്നത്.വീടിന് സമീപത്തെ കിണറിന്‍റെ സംരക്ഷണ  ഭിത്തിയിൽ കാർ ഇടിച്ചു നിൽക്കുകയായിരുന്നു.ഉടൻ കാലടി പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.

abakadam-3ഒരാഴ്ച്ചക്കിടെ ഇവിടെ രണ്ടാം തവണയാണ് നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചു കയറുന്നത്.രാത്രി കാലങ്ങളിൽ അങ്കമാലിക്കും കാലടിക്കുമിടയിൽ എംസി റോഡിൽ വാഹനാപകടങ്ങൾ പതിവായിരിക്കുകയാണ്.നിരവതി മരണങ്ങളും ഇവിടെ നടന്നിട്ടുണ്ട്.ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നാതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.