മലയാറ്റൂർ സ്വദേശിനി ജിദ്ദയിൽ മരിച്ച നിലയിൽ

 

മലയാറ്റൂർ: ജിദ്ദയിൽ നഴ്സായ മലയാറ്റൂർ സ്വദേശിനി നിവ്യ ചാക്കോയെ (27) താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി .ജിദ്ദയിലെ സുലൈമാനിയ്യയിലെ ഈസ്റ്റ് ഗവൺമെന്റ് ആസ്പത്രിയിലെ നഴ്സായിരുന്നു. ചൊവ്വാഴ്ച്ച രാത്രി 11 മണിക്ക് നിവ്യ ജോലിക്ക് ഹാജരാകാൻ എത്താത്തതിനെ തുടർന്ന് ആശുപത്രിയിലുള്ളവർ നോക്കാനെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരുന്നു കുത്തിവച്ചാണ് മരിച്ചത്.രാത്രി 9 മണിവരെ നിവ്യയെ കണ്ടവരുണ്ട്‌.പ്രവിണാണ് ഭർത്താവ്. മൂന്ന് മാസം മുമ്പാണ് വിവാഹിതയായത്.