റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ഒരാൾ പിടിയിൽ

 

കാലടി: ഇന്ത്യൻ റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്.ഒരാളെ കാലടി പോലീസ് അറസ്റ്റു ചെയ്തു.കാഞ്ഞൂർ പാറപ്പുറം ഈട്ടുങ്ങപ്പടി വീട്ടിൽ സോമനെ (51) യാണ് അറസ്റ്റു ചെയ്തത്. റെയിൽവേയിൽ ക്ലർക്ക് ജോലിയാണ് ഉദ്യോഗാർത്ഥികൾക്ക് വാഗ്ദാനം ചെയ്തത്.50 ലക്ഷത്തോളം രൂപ പലരിൽ നിന്നും തട്ടിയെടുത്തിട്ടുണ്ട്. ജോലിക്കായി ഡൽഹിയിൽ ഇന്റർവ്യൂവും, മെഡിക്കലും നടത്തിയിരുന്നു.

ജില്ലാ പോലീസ് മേധാവി എ.വി ജോർജ്ജ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതി പിടിയിലാക്കുന്നത്.ഡി വൈ എസ് പി ജി വേണുവിന്‍റെ നേതൃത്വത്തിൽ സി.ഐ സജി മാർക്കോസ്, എസ് ഐ അനൂപ്, എ എസ് ഐ രാജൽ വി.വി എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കൂടുതൽ പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.പ്രതിയെ റിമാന്റ് ചെയ്തു.