ഗിന്നസ് വേൾഡ് റെക്കോഡിന്‍റെ അജൃൂഡിക്കേറ്റർ പുരസ്‌ക്കാരം ഫ്രൊ: സി.പി ജയശങ്കറിന്

 

കാലടി: ഗിന്നസ് വേൾഡ് റെക്കോഡിന്‍റെ അജൃൂഡിക്കേറ്റർ പുരസ്‌ക്കാരം ആദിശങ്കര മനേജിങ്ങ് ട്രസ്റ്റി സ്‌പെഷ്യൽ ഓഫീസറും, കാലടി ശ്രീശങ്കര കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയുമായ പ്രൊഫസർ : സി.പി ജയശങ്കറിന് ലഭിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഗവർണർ പി സദാശിവം പുരസ്‌ക്കാരം സമ്മാനിച്ചു. എന്‍റെ മരം എന്‍റെ ജീവൻ പരിപാടിയിൽ വിധികർത്താവായതിനാണ് പുരസ്‌ക്കാരം ലഭിച്ചത്. ഗിന്നസിന്‍റെ ഔദ്യോഗിക സർട്ടിഫിക്കേറ്റാണ് നൽകിയത്. ചടങ്ങിൽ എ.ഡി.ജി.പി ബി സന്ധ്യ, ഐ.ജി മനേജ് എബ്രഹാം, ഡോ: പാണ്ഡ്യരംഗൺ, എം.ജി രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.