മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് നിയമപാതയിൽ

 

കാലടി: അന്തർദേശീയ തീർഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലെ റെക്ടർ ഫാ. സേവ്യർ തേലക്കാട്ട് ഇനി നിയമപാതയിലേക്കും. 2013-16 ബാച്ചിലെ വിദ്യാർഥിയായ റെക്ടർ  എറണാകുളം ലോ കോളേജിൽ നിന്നുമാണ് എൽഎൽബി പഠനം പൂർത്തീയാക്കിയത്‌. അഭിഭാഷകനായി എൻറോൾ ചെയ്തു. 1993 ഡിസംബർ 27ന് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തിൽ നിന്നും തിരുപട്ടം സ്വീകരിച്ച ഫാ. സേവ്യർ തേലക്കാട്ട് സിഎൽസി അതിരൂപത ഡയറക്ടർ, പിഡിഡിപി വൈസ് ചെയർമാൻ എന്നി നീലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

2അതിരൂപതയിലെ വരാപ്പുഴ തുണ്ടത്തുംകടവ്, നായത്തോട്, ഉല്ലല പഴങ്ങനാട് എന്നീ ഇടവകളിൽ വികാരിയായും അങ്കമാലി ബസിലിക്ക, എറണാകുളം ബസിലിക്ക എന്നിവിടങ്ങളിൽ അസി. വികാരിയായും പ്രവർത്തിച്ചിട്ടുണ്ട്. കുരിശുമുടിയിലെ വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനിടയിലാണ് എൽഎൽബി പഠനം പൂർത്തീയാക്കിയത്.

അതിരൂപതയുടെ നിർദേശപ്രകാരം എൽഎൽഎം പഠനത്തിനായി ഒരുങ്ങുകയാണ് റെക്ടർ. ചേരാനെല്ലൂർ തേലക്കാട്ട് പൗലോസ്-ത്രേസ്യാമ്മ ദമ്പതികളുടെ എട്ടു മക്കളിൽ രണ്ടാമത്തെ മകനാണ് ഫാ. സേവ്യർ തേലക്കാട്ട്. കഴിഞ്ഞ ഏഴു വർഷമായി കുശിമുടിയിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്.