തേയില മാലിന്യങ്ങൾ :കാഞ്ഞൂർ പുതിയേടം ചിറമട്ടത്ത് നാട്ടുകാർ ദുരിതത്തിൽ

 

കാലടി: കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ പുതിയേടം ചിറമട്ടം പ്രദേശങ്ങളിൽ വ്യാപകമായി തേയില മാലിന്യങ്ങൾ കൊണ്ടു വന്നിടുന്നത് നാട്ടുകാർക്ക് ദുരിതമാകുന്നു.വൻതോതിലാണ് മാലിന്യങ്ങൾ കൊണ്ടു വന്നിട്ടിരിക്കുന്നത്. ചാക്കുകെട്ടുകളിലാക്കിയാണ് കൊണ്ടു വന്നിട്ടിരിക്കുന്നതും.bഇത് ചിലർ പാടം നികത്താനും മറ്റുമാണ് ഉപയോഗിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.

d മഴ പെയ്തപ്പോൾ ഈ മാലിന്യങ്ങൾ സമീപത്തെ ജലാശയങ്ങളിലേക്കാണ് എത്തുന്നത്. ഇത് ജലാശയങ്ങൾ മലിനമാകാൻ കാരണമാകുന്നു. വെള്ളത്തിന് നിറവ്യത്യാസവും, ശരീരത്തിൽ വീണാൽ ചൊറിച്ചിലും അനുഭവപ്പെടുന്നതായി നാട്ടുകാർ പറഞ്ഞു.

cഇവിടുത്തെ മാലിന്യ നിക്ഷേപത്തെക്കുറിച്ച് അധികൃതർക്ക് നാട്ടുകാർ പരാതികൾ നൽകിയതാണ് .എന്നാൽ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.മാലിന്യങ്ങൾ മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൾ ശക്തമായ സമരപരിപാടികൾ നടത്താനുളള തെയ്യാറെടുപ്പിലാണ് നാട്ടുകാർ.