മലയാറ്റൂരിൽ വീണ്ടും പുലിയിറങ്ങി

 

കാലടി: മലയാറ്റൂർ മണപ്പാട്ടു ചിറക്ക് സമീപം പുലിയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടെത്തി.മാലി ടോമിന്‍റെ ഫാമിലാണ് കാൽപാടുകൾ കണ്ടെത്തിയത്.പുലി കുട്ടികൾ ഉൾപ്പെടെ ഒന്നിലതികം പുലികളുടെ കാൽ പാടുകളാണ് ഉള്ളത്. ഫാമിൽ അഞ്ച് നായകൾ ഉണ്ടായിരുന്നു. 2നായകൾ ചെങ്ങല പൊട്ടിച്ച് പോയി. ജനവാസ മേഖല കൂടിയാണിത്.

കഴിഞ്ഞ മാസം മലയാറ്റൂർ ഇല്ലിത്തോട്ടിൽ നിന്നും പുലിയെ പിടികൂടിയിരുന്നു.ഇതിന്‍റെ ആശങ്ക വിട്ടൊഴിയുന്നതിന് മുമ്പാണ് ഇവിടെ വീണ്ടും പുലിയിറങ്ങിയിരിക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലതെത്തി പരിശോധന നടത്തി. 1-ok

അടുത്ത ദിവസം പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുമെന്ന് നേച്ചർ സെന്റർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജി.കൃഷ്ണകുമാർ പറഞ്ഞു.