ഈ അമ്മയുടെയും മകന്‍റെയും കണ്ണുനീർ ആരുകാണും

 

കാലടി: മഴ കനക്കുമ്പോൾ കാലടി മാണിക്കമംഗം അരിപ്പാറയിൽ നാലുസെന്റ് സ്ഥലത്ത് താമസിക്കുന്ന സരോജിനിയുടെ നെഞ്ചിൽ തീയാണ്.തന്‍റെ ഏക മകൽ ഒന്നാം ക്ലാസുകാരൻ ആദിലിനെ മഴനനക്കാതെ എങ്ങനെ നോക്കുമെന്ന ആദിയാണ് ഈ അമ്മയ്ക്ക്.4തകർന്നു വീഴാറായിരുന്ന വീട് കഴിഞ്ഞ ദിവസം രാത്രി നിലം പൊത്തി.ഭാഗ്യം കൊണ്ടാണ് രണ്ട് ജീവനുകൾ രക്ഷപ്പെട്ടത്.എന്തൊ പന്തികേടു തോനിയ അദിൽ അന്നു രാത്രി വീട്ടിൽ കിടക്കാൻ പേടിയാകുന്നുവെന്ന് സരോജിനിയോട് പറഞ്ഞു.തൊട്ടടുത്ത വീട്ടിലാണ് ഉറങ്ങിയത്.3

രാവിലെ എഴുനേറ്റു നോക്കുമ്പോൾ വീട് നിലം പൊത്തിയിരിക്കുന്നു.വാടകക്കെടുത്ത ഷെഡിലാണ് ഇപ്പോൾ ഈ അമ്മയും മകനും കഴിയുന്നത്.വീടിന്‍റെ അറ്റകുറ്റപണിക്കുവേണ്ടി പലതവണ സരോജിനി പഞ്ചായത്തിൽ അപേക്ഷ നൽകി.എന്നാൽ ഫണ്ടില്ലെന്നു പറഞ്ഞ് മടക്കി അയക്കുകയായിരുന്നുവെന്ന് സരോജിനി പറയുന്നു.

2കാലടി ഗവൺമെന്റ് യുപി സ്‌കൂളിലാണ് ആദിൽ പഠിക്കുന്നത്.പകൽ നേരം മകൻ സ്‌കൂളിൽ പോകുന്നതാണ് സരോജിനിക്ക് ചെയിയൊരു ആശ്വാസം.സ്ഥിരമായ ഒരു ജോലിയും സരോജനിക്കില്ല.ഇനി എന്തു ചെയ്യണമെന്നുപോലും ഈ അമ്മക്കറിയില്ല.സുമനസുകൾ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.