വെള്ളത്തിൽ വീണ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ഒൻപതാം ക്ലാസുകാരൻ രക്ഷകനായി

 

കാലടി: വെള്ളത്തിൽ വീണ ഒന്നാം ക്ലാസ് വിദ്യാർത്ഥിക്ക് ഒൻപതാം ക്ലാസുകാരൻ രക്ഷകനായി.മാണിക്കമംഗലം പഴയിടം സന്ദീപിന്‍റെ മകൻ കണ്ണനെ യാണ് ചേരാനല്ലൂർ ചന്ദ്രവിഹാർ പ്രദീപ് ശ്രീജ ദമ്പതികളുടെ മകൻ പ്രജിത്ത് പി കുമാർ രക്ഷപ്പെടുത്തിയത്.മാണിക്കമംഗലം തുറയിലാണ് കണ്ണൻ വീണത്. മുത്തച്ചനൊപ്പം തുറയിൽ മീൻ പിടിക്കാൽ കണ്ണൻ വരുമായിരുന്നു.2എന്നാൽ മുത്തച്ചൻ ഇല്ലാതെ എത്തിയ കണ്ണൻ കാൽ വഴുതി ചിറയിൽ വീഴുകയായിരുന്നു. തൊട്ടടുത്ത് കളിക്കുകയായിരുന്ന പ്രജിത് ശബ്ദം കേട്ട് ഓടി ചെല്ലുകയായിരുന്നു. ഉടൻ തുറയിൽ ചാടി കണ്ണനെ രക്ഷപ്പെടുത്തി. താനി പുഴ അനിത വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ് കണ്ണൽ. കാലടി ആശ്രമം സ്കൂളിലെ ഒൻമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് പ്രജിത്ത്.കണ്ണന്‍റെ മാതാപിതാക്കൾ പ്രജിത്തിന്‍റെ വീട്ടിലെത്തി മധുരം നൽകി.3സംഭവം അറിഞ്ഞ് നിരവധി പേരാണ് പ്രജിത്തിനെ അഭിനന്ദിക്കാനെത്തിയത്.