കാലടിയിൽ സുരക്ഷക്കായി റെഡ് ബട്ടൺ സ്ഥാപിക്കുന്നു

 

കാലടി: കാലടിയിൽ സുരക്ഷക്കായി  റെഡ് ബട്ടൺ സ്ഥാപിക്കുന്നു. രണ്ട് സ്ഥലങ്ങളിലാണ് റെഡ് ബട്ടൻ സ്ഥാപിക്കുന്നത്. കാലടിയിലും, മറ്റൂരിലുമാണ് സ്ഥാപിക്കുന്നത്. സാമൂഹ്യ സുരക്ഷയും, സ്ത്രീ സുരക്ഷയും ആധുനിക സാങ്കേതിക സംവിധാനത്തോടെ ഉറപ്പ് വരുത്തുകയാണ് റെഡ് ബട്ടൺ കൊണ്ട് ഉദ്ദേശിക്കുന്നത്. എന്തെങ്കിലും അത്യാഹിതം സംഭവിക്കുകയാണെങ്കിൽ ഇതിലെ ബട്ടണിൽ അമർത്തിയാൽ മതി. സംഭവം നടന്ന സ്ഥലത്തിന്‍റെ 365 ഡിഗ്രി ഫോട്ടോഗ്രാഫുകൾ 30 സെക്കന്റിനുളളിൽ പോലീസ് കൺട്രാൾ റൂമിലേക്കും തൊട്ടടുത്തുളള പോലീസ് പെട്രാളിങ്ങ് വാഹനത്തിലേക്കും അയച്ചു നൽകും.പോലിസിന് ഇതുവഴി പെട്ടെന്ന് സംഭവസ്ഥലത്ത് എത്താനും കഴിയും.

റെക്കോഡിങ്ങ് ക്യാമറ ഉൾപ്പെടെ ഉള്ളതാണ് റെഡ് ബട്ടൺ.365 ഡിഗ്രി വരെ തിരിയുന്ന 5 ക്യാമറകൾ ഇതിലുണ്ട്.ഏതു തരം കാലവസ്ഥയേയും അതിജീവിക്കാനുളള സാങ്കേതിക വിദ്യകളാണ് ഇതിൽ ഏർപ്പെടുത്തിയിരിക്കുന്നത്.പകൽ സമയങ്ങളിൽ 150 മീറ്ററും,രാത്രിയിൽ 90 മീറ്റർ ദൂരത്തിൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്താനാകും.ക്യാമറയും.റെഡ് ബട്ടൺ ടെർമിനലും പൂർണമായും വൈഫൈയിലാണ് പ്രവർത്തിക്കുന്നത്.പദ്ധതിയുടെ ഉദ്ഘാനം വെളളിയാഴ്ച്ച
വൈകീട്ട് 4 ന് കാലടിയിൽ നടക്കും.മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം നിർവ്വഹിക്കും.റോജി.എം.ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.പവിഴം ഗ്രൂപ്പാണ് റെഡ് ബട്ടൺ സ്‌പോൺസർ ചെയ്തിരിക്കുന്നത്‌