അന്തർ സംസ്ഥാന മോഷ്ടാവ് നെടുമ്പാശേരി പോലീസിന്‍റെ പിടിയിൽ

 

നെടുമ്പാശേരി:വിമാനമാർഗമെത്തി രാജ്യത്തെ പ്രമുഖ നക്ഷത്ര ഹോട്ടലുകളിൽ കയറി മോഷണം നടത്തുന്നയാളെ നെടുമ്പാശേരി പോലീസ് അറസ്റ്റുചെയ്തു.മുബൈ അന്‌ധേരി ജോഗേശ്വരി സ്വദേശി കമറുദ്ദീൻ ഷെയ്ക്കിനെയാണ് നെടുമ്പാശേരി സി.ഐ പി.എം ബൈജുവിന്‍റെ നേതൃത്വത്തിൽ മുബൈയിൽ നിന്നും പിടികൂടിയത്.ഇക്കഴിങ്ങ ജനുവരിയിൽ നെടുമ്പാശേരിയിലെ ലോട്ടസ് ഹോട്ടലിൽ തങ്ങുകയായിരുന്ന തൊടുപുഴ സ്വദേശിയുടെ മൂന്ന് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണം കവർന്ന കേസിന്‍റെ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.എളമക്കരയിലെ ഒരു ഹോട്ടലിൽ തങ്ങുകയായിരുന്ന വിദോദസഞ്ചാരിയുടെ ബാഗേജിൽ നിന്നും 1,92,000 രുപയും നെടുമ്പാശേരിയിലെ ക്വാളിറ്റി ഹോട്ടലിലെത്തിയ നാഗ്പൂർ സ്വദേശിയുടെ ബാഗേജിൽ നിന്നും 32,000 രുപ കവർന്നതും ഇയാളാണ്.

മൂന്ന് ഹോട്ടലുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതിയുടെ ചിത്രം പതിഞ്ഞിട്ടുണ്ട്.തുടർന്ന് നടത്തിയ പരിശോദനയിൽ ഇയാൽ വിമാനമാർഗം മുബൈക്കു പോയതായി കണ്ടെത്തി.പ്രതി പുറപ്പെട്ട വിമാനകമ്പനിയിൽ നിന്നും മേൽവിലാസവും മൊബൈൽ നമ്പറും കണ്ടെത്തി.പിന്നീട് സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.