അമ്മക്കിളിക്കൂട് പദ്ധതിയിലെ അഞ്ചാമത് വീടിന്‍റെ തറക്കല്ലിടൽ കർമ്മം കാഞ്ഞൂരിൽ നടന്നു

 

കാലടി:വീടില്ലാത്തവർക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്ന അൻവർ സാദത്ത് എം.എൽ.എ യുടെ അമ്മക്കിളിക്കൂട് പദ്ധതിയിലെ അഞ്ചാമത് വീടിന്‍റെ തറക്കല്ലിടൽ കർമ്മം കാഞ്ഞൂരിൽ നടന്നു.കാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ 14 )ം വാർഡിലെ മില്ലുംപടി സ്വദേശിനി ഷെൽജിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.ചിന്നമ്മകുര്യൻ വീടിന്‍റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു.അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.പി ലോനപ്പൻ,ജില്ലാ പഞ്ചായത്തംഗം ശാരദാ മോഹൻ,ബ്ലോക്ക് പഞ്ചായത്തംഗം എ.എ സന്തോഷ്,വൈസ് പ്രസിഡന്‍റ് ഹണീ ഡേവിസ്, ശ്രീമൂലനഗരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.സി മാര്‍ട്ടിന്‍,പഞ്ചായത്തംഗം വിജി ബാബു ,മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ. പൊന്നപ്പന്‍ തുടങ്ങിയവർ പങ്കെടുത്തു.

ഡോക്ടര്‍ സണ്ണി കുര്യനാണ് വീട് സ്പോണ്‍സര്‍ ചെയ്യുന്നത്‌.നെടുമ്പാശ്ശേരി, ചെങ്ങമനാട്, ശ്രീമൂലനഗരം, ചൂര്‍ണ്ണിക്കര എന്നീ പഞ്ചായത്തുകളിലായി നാല് വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 510 ചതുരശ്ര അടിയില്‍ 6 ലക്ഷം രൂപ എസ്റ്റിമേറ്റില്‍ ആണ് ഈ വീടുകള്‍ നിര്‍മ്മിക്കുന്നത്.സുമനസ്സുകളായ സ്പോണ്‍സര്‍മാരെ കണ്ടെത്തി കൂടുതല്‍ ഭവനങ്ങള്‍ പണിതു കൊടുക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അൻവർ സാദത്ത്എം.എല്‍.എ പറഞ്ഞു.