കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച ഫെയര്‍ വേജസ് നടപ്പിലാക്കാമെന്ന് ബസ്സുടമാ സംഘം 

അങ്കമാലി :  അങ്കമാലി – കാലടി – അത്താണി മേഖലിയില്‍ അഞ്ച് ദിവസമായി നടന്നുവന്നിരുന്ന സ്വകാര്യബസ്സുതൊഴിലാളി സമരം പിന്‍വലിക്കണമെന്ന് അങ്കമാലി മേഖല പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേഴ്‌സ് പ്രസിഡൻറ് എ.പി.  ജിബി സെക്രട്ടറി ബി.ഒ. ഡേവീസ്, എന്നിവര്‍ ആവശ്യപ്പെട്ടു. സമരത്തോടനുബന്ധിച്ച് നടന്ന കഴിഞ്ഞ ചര്‍ച്ചകളിലെല്ലാം യൂണിയനുകള്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടു സ്വീകരിച്ചതാണ് ചര്‍ച്ച് പരാജയപ്പെടാന്‍ കാരണം.
കഴിഞ്ഞ വര്‍ദ്ധനയ്ക്ക് ശേഷം  ഡീസല്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഓയില്‍ ടയര്‍, ടാക്‌സ്, ഫീസുകള്‍, ഫൈനുകള്‍, തുടങ്ങി ബസ്സ് വ്യവസായമായി ബന്ധപ്പെട്ട് എല്ലാ മേഖലകളിലും വന്‍ വിലവര്‍ദ്ധന ഉണ്ടായി. ഈ കാലയളിവില്‍ ബസ്സ് സര്‍വ്വീസുകള്‍ കഷ്ടിച്ച് നടത്തികൊണ്ട് പോകാന്‍ ക്ലേശിക്കുന്ന സമയത്ത് വന്‍ കൂലി വര്‍ദ്ധനവുമായി യൂണിയനുകള്‍ മൂന്ന് തൊഴിലാളികള്‍ക്കു കൂടി പ്രതിദിനം 470 രൂപ അധികം നല്‍കണമെന്ന വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാരണാത്താലാണ്. ഫെയര്‍ വേജസ് നടപ്പിലാക്കമെന്ന് ബസ്സുടുമാ സംഘം അറിയിച്ചത്. ഇപ്രകാരം ഫെയര്‍ വേജസ് നടപ്പിലാക്കുമ്പോള്‍ കിലോമീറ്റര്‍ കൂടുതലോടുന്ന ബസ്സ് ജീവനക്കാര്‍ക്ക് കൂടുതല്‍ കൂലി ലഭിക്കും. മറ്റ് തര്‍ക്കങ്ങളില്ലാതെ സമാധാന പരമായ അന്തരീക്ഷത്തില്‍ സര്‍വ്വീസ് നടത്താനും കഴിയും . വസ്തുതകള്‍ മനസ്സിലാക്കി സമരപരിപാടികളില്‍ നിന്ന് പിന്‍മാറി എത്രയും വേഗം സര്‍വ്വീസുകള്‍ പുനരാംരിക്കണമെന്ന് അസോസിയേഷന്‍ അവശ്യപ്പെട്ടു.
അങ്കമാലി- കാലടി – കാഞ്ഞൂർ- ശ്രീമൂലനഗരം – അത്താണി മേഖലയിലെ സ്വകാര്യ ബസ് സമരം അടിയന്തരമായി പിൻവലിക്കാനുള്ള നടപടികൾ അധികൃതർ കൈക്കൊള്ളണമെന്ന് യൂത്ത് കോൺഗ്രസ്സ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം ആരംഭിച്ച സ്വകാര്യ ബസ് സമരം സാധാരണക്കാരായ യാത്രക്കാർക്ക് വളരെയധികം ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അടുത്ത ദിവസം സ്ക്കൂളുകൾ കൂടി തുറക്കാനിരിക്കെ, ബസ് സമരം അവസാനിപ്പിക്കാനുള്ള ശ്രമം നടത്താത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. സമരം മൂലം വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടും, യാത്രാക്ലേശവുമാണ് സാധാരണ ജനങ്ങൾക്ക് ഉണ്ടായിരിക്കുന്നത്. ആയതിനാൽ അടിയന്തരമായി സ്വകാര്യ ബസ് സമരം ഒത്ത് തീർപ്പാക്കിയില്ലെങ്കിൽ, സമാന്തര ഗതാഗത സൗകര്യം ജനങ്ങൾക്ക് ഒരുക്കുവാനുള്ള നടപടിയുമായി യൂത്ത് കോൺഗ്രസ്സ് മുന്നോട്ട് പോകുമെന്ന് മണ്ഡലം പ്രസിഡൻറ് ലിന്റോ.പി. ആൻറു അറിയിച്ചു.