ശ്രീമൂലനഗരം തൃക്കണിക്കാവിൽ വീട് കുത്തിതുറന്ന് മോഷണം

 

കാലടി: ശ്രീമൂലനഗരം തൃക്കണിക്കാവിൽ വീട് കുത്തിതുറന്ന് മോഷണം. തൃക്കണിക്കാവ് കുടിലിൽ ജമാലുദ്ദീന്‍റെ വീട്ടിലാണ് മോഷണം നടന്നത്.വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മുൻവശത്തെ വാതിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കയറിയത്.18 പവൽ സ്വർണ്ണവും, 3000 രൂപയും, ഒരു ലാപ്ടോപ്പുമാണ് മോഷണം പോയിരിക്കുന്നത്.വീട്ടുകാർ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ഇതു മനസിലാക്കിയ ആരോ ആണ് മോഷണം നടത്തിയിരിക്കുന്നത്. ഡോഗ് സ്ക്വാഡും ,വിരലടയാള വിദഗ്ധരും പരിശോധന നടത്തി. കാലടി സി ഐ സജി മാർക്കോസ്, എസ്.ഐ എ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.