വൻ പകർച്ചവ്യാധി ഭീക്ഷണിയിൽ കാലടി ഗ്രാമപഞ്ചായത്ത്‌

 

കാലടി: മാലിന്യ നിക്ഷേപം മൂലം ദുരിതത്തിലായിരിക്കുകയാണ് കാലടി ഗ്രാമപഞ്ചായത്തിലെ ചെമ്പിശേരി.മാലിന്യക്കൂമ്പാരം മൂലം ഇതിലൂടെ സഞ്ചരിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്‌.നിരവധി പേർ സഞ്ചരിക്കുന്ന റോഡിലേക്കാണ് മാലിന്യങ്ങൾ കൊണ്ടുവന്നിട്ടിരിക്കുന്നത്. ജനവാസ മേഖല കൂടിയാണിത്. വലിയ ചാക്കുകെട്ടിലാക്കിയാണ് ഇവിടെ മാലിന്യങ്ങൾ കൊണ്ടുവന്നിട്ടിരിക്കുന്നത്. കാലടി പഞ്ചായത്തിലെ മാത്രമല്ല സമീപ പഞ്ചായത്തുകളിലെ മാലിന്യങ്ങൾ വരെ ഇക്കുട്ടത്തിലുണ്ട്. കാലടി പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദവും ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കുണ്ടെന്ന് നാട്ടുകാർ പറയുന്നു.

3ആശുപത്രി മാലിന്യങ്ങൾ മുതൽ അറവു മാലിന്യങ്ങൾ വരെയുണ്ട്. വൻ പകർച്ചവ്യാധി ഭീക്ഷണിയിലാണ് പ്രദേശം.പക്ഷികളും തെരുവുനായകളും മാലിന്യങ്ങൾ കൊത്തിവലിച്ച് സമീപത്തെ കിണറുകളിലേക്കും മറ്റുമാണ് കൊണ്ടുവന്നിടുന്നത്‌.ഇതു മൂലം കുടിവെള്ളം പോലും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയാണ്.മഴ പെയ്താൽ മാലിന്യങ്ങൾ ഉടുമ്പുഴ തോടിലേക്ക് എത്തും അതുവഴി പെരിയാറിലേക്കും. മാലിന്യം പതിക്കുന്ന പെരിയാറിൽ നിന്നുമാണ് വീടുകളിലേക്കും മറ്റും ശുദ്ധജലം പോകുന്നതും.5

ഇവിടുത്തെ മാലിന്യ നിക്ഷേപത്തെ കുറിച്ച് നിരവധി തവണ നാട്ടുകാർ അധികൃതർക്ക് പരാതികൾ നൽകിയതാണ് എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.മഴ കനക്കുന്നതിന് മുൻപ് മാലിന്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ വൻ വിപത്താകും ഇവിടെയുണ്ടാകുക.