കാഞ്ഞൂരിൽ അപകട ഭീക്ഷണിയായി റോഡിൽ വൈദ്യുതി പോസ്റ്റുകൾ

 

കാലടി: അപകട ഭീക്ഷണിയായി റോഡിൽ വൈദ്യുതി പോസ്റ്റുകൾ. കാഞ്ഞൂർ ഗ്രാമപഞ്ചായത്ത് ഓഫീസിനു മുൽപിലാണ് പോസ്റ്റുകൾ നിൽക്കുന്നത്. കഴിഞ്ഞ ദിവസം ഈ പോസ്റ്റിലിടിച്ച് ഇരുചക്രവാഹന യാത്രികൻ മരിച്ചിരുന്നു. തട്ടാൻപടി കൂട്ടുങ്ങൽ വീട്ടിൽ ജോയി (49) ആണ് മരിച്ചത്. റോഡിൽ ഒരു മീറ്ററോളം ഉള്ളിലേക്ക് കയറിയാണ് പോസ്റ്റ് നിൽക്കുന്നത്.റോഡിന്‍റെ വീതി കൂട്ടിയതു മൂലമാണ് പോസ്റ്റ് റോഡിലേക്ക് കയറി നിൽക്കാൻ കാരണം.

post-2റോഡിന്‍റെ നിർമ്മാണ വേളയിൽ തന്നെ പോസ്റ്റ് മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും സ്വീകരിച്ചില്ല.റോഡിന് വീതി കൂടുതലായതിനാൽ അമിത വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. നിരവധി അപകടങ്ങളാണ് ഇവിടെ നടക്കുന്നതും. റിഫ്ളക്ടർ ലൈറ്റുകളൊ, സുരക്ഷാ സംവിധാനങ്ങളും ഇവിടെയില്ല. പഞ്ചായത്തിലെ പിഡബ്ല്യുഡി റോഡിൽ തള്ളിനിക്കുന്ന വൈദ്യുതി  പോസ്റ്റുകൾ നീക്കം ചെയ്യണമെന്ന് കെ എസ് ഇ ബിയോടെ ആവിശ്യപ്പെട്ടിരുന്നതായി പഞ്ചായത്ത് പ്രസിഡന്റ് എം.പി. ലോനപ്പൻ പറഞ്ഞു.കെ എസ് ഇ ബി യുടെയും പിഡബ്ല്യുഡി യുടെയും അനാസ്ഥയാണ് ഇവിടെ നടക്കുന്ന അപകടത്തിനു കാരണമെന്നും അദ്ദെഹം പറഞ്ഞു.