മലയാറ്റൂർ ഇല്ലിത്തോട്ടിൽ തെരുവുനായകൾ ആടിനെ ആക്രമിച്ചു.

 

മലയാറ്റൂർ:മലയാറ്റൂർ ഇല്ലിത്തോട്ടിൽ തെരുവുനായകൾ ആടിനെ ആക്രമിച്ചു.
ഇല്ലിത്തോട് ചിറപ്പാട്ട് റെജിയുടെ വീട്ടിൽ കെട്ടിയിട്ടിയിരുന്ന ആടിനെയാണ് ഒരു കൂട്ടം തെരുവുനായ്ക്കൾ ആക്രമിച്ചത്.ആടിന്‍റെ മുഖം കടിച്ചുകീറി.ശരീരത്തിന്‍റെ പലഭാഗത്തും കടിയേറ്റ പാടുകളുണ്ട്. ആടിന്‍റെ നിലവിളികേട്ട് ഓടി വന്നപ്പോൾ നായ്ക്കളെല്ലാം കൂടി കടിച്ച് വലിക്കുന്നതാണ് വീട്ടുകാർ കാണുന്നത്. ഉടൻ വടിയെടുത്ത് നായ്ക്കളെ ഓടിച്ചു കളയുകയും ആടിനെ  5 കിലോമീറ്റർ അകലെയുള്ള മലയാറ്റൂർ മൃഗാസ്പത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോക്ടർ ആടിന്‍റെ മുഖത്തെ തൊലി പൊളിഞ്ഞുപോയ ഭാഗം തുന്നിച്ചേർക്കുകയും ചെയ്തു. 15 ഓളം തുന്നലുകൾ ഇട്ടിട്ടുണ്ട്.ഒന്നര ലിറ്ററോളം പാൽ കിട്ടുന്ന ആടാണിത്.

ആടിനെ വളർത്തി അതിൽനിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ട് പോകുന്നത് എന്നാണ് വീട്ടുകാർ പറയുന്നത്. തെരുവുനായ്ക്കളുടെ ആക്രമണം മൂലം ഉപജീവനമാർഗ്ഗമായ വളർത്തു മൃഗങ്ങളെ നഷ്ടപ്പെടുന്നവർക്ക് അടിയന്തിര സഹായം നൽകുന്നതിന് യാതൊരു നടപടിയും ബന്ധപ്പെട്ട ഡിപ്പാർട്ടമെന്‍റെ പഞ്ചായത്തിന്‍റെ ഭാഗത്തുനിന്നോ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നാണ് ജനങ്ങളുടെ പരാതി.

മലായാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വിവധ പ്രദേശങ്ങളിൽ തെരുവുനായകളുടെ ആക്രമണം നിരവധിയാണ്.സഹായത്തിനായി പലപ്പോഴും ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും യാതൊരുനടപടിയും ഉണ്ടാകുന്നില്ലെന്ന പരാതിയുണ്ട്. തെരുവുനായ്ക്കളുടെയോ വന്യമൃഗങ്ങളുടേയോ ആക്രമണം മൂലം നഷ്ടം സംഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര ധനസഹായം നൽകുന്നതിന് പഞ്ചായത്തിന്‍റെ വാർഷിക വരുമാനത്തിൽ നിന്ന് ഫണ്ട് നീക്കിവയ്ക്കണമെന്നും ബന്ധപ്പെട്ട ഡിപ്പാർട്ട്‌മെന്റും പഞ്ചായത്തും കാലതാമസംകൂടാതെ ധനസഹായം നൽകുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്നും ജനാധിപത്യ കേരള കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, സംസ്ഥാന കമ്മിറ്റിയംഗം റ്റി.ഡി.സ്റ്റീഫൻ, മണി തൊട്ടിപ്പറമ്പി, പൗലോസ് പനേലി, സെബാസ്റ്റ്യൻ ഇലവുംകുടി എന്നിവർ ആവശ്യപ്പെട്ടു.