കനത്ത മഴയിലും കാറ്റിലും മലയാറ്റൂർ മേഖലകളിൽ വൻ നാശനഷ്ട്ടം

 

കാലടി: കനത്ത മഴയിലുംകാറ്റിലും മലയാറ്റൂർ മേഖലകളിൽ വൻ നാശനഷ്ട്ടം.പലസ്ഥലങ്ങളിലും മരങ്ങൾ കടപുഴകി വീണു.കൃഷികൾക്കും വ്യാപകമായ നാശനഷ്ടമുണ്ടായി.വാഴ,ജാതി മുതലായവ മിറഞ്ഞു വീണു.മുണ്ടങ്ങാമറ്റം പ്‌ലാപ്പിളളി കവല മണവാളൻ പാപ്പച്ചന്‍റെ വീടിനു മുകളിലുണ്ടായ ആസ്പറ്റോസ് ഷീറ്റ് സമീപത്തെ വൈദ്യുതി കമ്പിയിൽ പതിച്ചു.ജനവാസ മേഖലയാണിത്.തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്.mazha2

നടപ്പറമ്പൻ പ്രസാദിന്‍റെ വീട്ടിലെ ഷെഡ്‌ തേക്കു വീണു തകർന്നു.നീലീശ്വരം കോഴിക്കാടൻ വീട്ടിൽ ശിവന്‍റെ 1000 കപ്പ,കൊമലി കുമാരന്‍റെ 400 കപ്പ,പറക്കാട്ട് സുരേഷിന്‍റെ 300 വാഴയും നശിച്ചു.മലയാറ്റൂർ ഗോതമ്പ് റോഡിൽ ഇലട്രിക്ക് പോസ്റ്റ് മറിഞ്ഞുവീണു.പ്രദേശത്ത് വ്യാപകമായി മരങ്ങൾ മറിഞ്ഞൂ വീണിട്ടുണ്ട്.വൈദ്യുതി വിതരണം തടസപ്പെട്ടു.