മലയാറ്റൂർ-നിലീശ്വരം ഗ്രാമപഞ്ചായത്തിലെ ടൂറിസത്തെ സർക്കാർ അവഗണിക്കുന്നു

 

കാലടി:മലയാറ്റൂർ-നിലീശ്വരം ഗ്രാമപഞ്ചായത്തിൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ധാരാളം സാധ്യതകൾ ഉണ്ടായിട്ടുംമലയാറ്റൂർ ടൂറിസം രംഗത്ത് ഇപ്പോഴും അവഗണിക്കപ്പെടുന്നു. ബോട്ടുസവാരി പോലും നിശ്ചലമായ അവസ്ഥയിലാണ്. അന്തരാഷ്ട്ര തീർത്ഥാടനകേന്ദ്രമായകുരിശുമുടിയിൽ പ്രകൃതിരമണിയമായ മണപ്പാട്ടുചിറയുമടങ്ങുന്ന മേഘലകളിൽ ടൂറിസം വികസനത്തിന് വേണ്ടി കോടികൾ മുടക്കുന്നുണ്ട്. എന്നാൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് സൗകര്യങ്ങൾ ഒരുക്കുന്നതിനോ ഫലപ്രദമായ യാതൊരു നടപടിയും ഇവിടെ നടന്നിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.malayattoor-tourism-2g

ഇവിടെവരുന്ന വിനോദസഞ്ചാരികൾക്കും തീർത്ഥാടകർക്കും സൗകര്യംഒരുക്കുന്നതിനു വേണ്ടി വർഷങ്ങൾക്ക് മുമ്പ് കോടികൾ മുടക്കി കെ.റ്റി.ഡി.സി. പണിതീർത്ത ഹോട്ടൽ സമുച്ചയം വൈദ്യുതിയും വെള്ളവും ഇല്ലാതെ കാടുകയറി സാമൂഹ്യവിരുദ്ധരുടെ താവളമായിമാറിയിരിക്കുന്നു.മണപ്പാട്ടുചിറയിൽ എത്തിചേരുന്ന വിനോദസഞ്ചാരികൾക്ക് ബോട്ടുസവാരി ഉണ്ടായിരുന്നതാണ്.എന്നാൽ ഇന്ന് ബോട്ടുസവാരിയില്ല. malayattoor-tourism-4ലക്ഷങ്ങൾ മുടക്കി പണിത ഇൻഫോർമേഷൻ സെന്ററും കുളിമുറികളും കക്കുസുകളും സ്ഥിരമായിതുറന്ന് പ്രവർത്തിക്കാത്തതിനാൽ ആടുമാടുകളും തെരുവുനായ്ക്കളുടെയും വാസസ്ഥലമായിരിക്കുന്നു. ചിൽഡ്രൻസ് പാർക്കുതുടങ്ങുന്നതിന് കോടികൾ മുടക്കി പണികൾ ആരംഭിച്ചുവെങ്കിലുംഇത്എങ്ങുംഎത്താതെ നോക്കുകുത്തിയായി നിൽക്കുന്നു.

malayattoor-tourism-3pgപാതിവഴിയിൽകിടക്കുന്ന പണികൾ പൂർത്തീകരിക്കുകയും നിലവിലുള്ള വസംരക്ഷിക്കുകയും ഇവിടെവരുന്ന വിനോദസഞ്ചാരികൾക്കും ലക്ഷക്കണക്കിന് വരുന്ന തീർത്ഥാടകർക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുന്നതിന് ജില്ലാഭരണകൂടവും സർക്കാറും അടിയന്തിരമായി നടപടിയെടുക്കണമെന്ന്ജനാധിപത്യകേരളകോൺഗ്രസ് പ്രവർത്തകരായ സംസ്ഥാന കമ്മിറ്റിയംഗം റ്റി.ഡി. സ്റ്റീഫൻ,മണ്ഡലം പ്രസിഡന്റ് നെൽസൺ മാടവന, വൈസ് പ്രസിഡന്റ് മണിതൊട്ടിപറമ്പിൽ, മണ്ഡലം ജനറൽസെക്രട്ടറിഎം.പി.രാജു സെബാസ്റ്റ്യൻ ഇലവുകുടി, പൗലോസ് പനയേലി, എന്നിവർ ആവശ്യപ്പെട്ടു.